കഴിഞ്ഞ കാലങ്ങളിൽ കൊല്ലം ജില്ലാ ക്രിക്കറ്റ് QDCA ടീമിലേയ്ക്ക് വിവിധ കാറ്റഗറിയിൽ മികവുറ്റ കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള KSS ക്രിക്കറ്റ് അക്കാദമിയുടെസമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ രണ്ടാം തീയതി മുതൽ ആരംഭിക്കുന്നു.

കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 2020 നവംബർ മുതൽ പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലിക്കാനായി KSS ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചു വരുന്നു.

ക്രിക്കറ്റ് കോച്ചിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ നെട്സ് നിർമ്മിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

100 ൽ പരം കുട്ടികൾ പരിശീലനതിനെത്തുന്ന ക്രിക്കറ്റ് അക്കാദമിയിൽ ബോർഡ്‌ ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (BCCI), കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA), എന്നിവയുടെ അംഗീകാരമുള്ള കോച്ചുകൾ പരിശീലനം നൽകി വരുന്നു.

5 വയസ്സുമുതൽ പ്രായമുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരിശീലനം നൽകിവരുന്ന KSS ക്രിക്കറ്റ് അക്കാദമിയിൽ നിന്നും

കൊല്ലം ക്രിക്കറ്റ്‌ അസോസിയേഷൻ (QDCA) under 14 boys, Under 14 girls വിഭാഗങ്ങളിലെ ജില്ലാ ടീമുകളിലേക്ക് Kss അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾക്ക് സെലക്ഷൻ നേടാൻ കഴിഞ്ഞിട്ടുണ്ട്.

കേരള, ഇന്ത്യൻ ടീമുകളിലേക്ക് നമ്മുടെ നാട്ടിലെ കുട്ടികളെയും കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്തത്തോടും, തികഞ്ഞ അച്ചടക്കത്തോടും കൂടി പ്രവർത്തിക്കുന്ന KSS ക്രിക്കറ്റ്‌ അക്കാദമിയിലേക്കുള്ള അഡ്മിഷൻ വീണ്ടും ആരംഭിച്ചിരിക്കുന്നു.കൂടാതെ ഈ വർഷം മുതൽ KSS അഖില കേരള ഗുസ്തി പരിശീലനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Contact No. 7012182649,9447153016,
9447033220,8086010860