ഭരണഭാഷ പൂർണമായും മലയാളത്തിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെൽ) വകുപ്പ് ‘ഭാഷയും ഭരണഭാഷയും’ സെമിനാർ സംഘടിപ്പിച്ചു. ഭരണതലത്തിലെ ഏത് നിയമവും ആശയങ്ങളും ഉൾക്കൊള്ളാൻ പ്രാപ്തിയുള്ളതാണ് മലയാള ഭാഷയെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയിൽ സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നത്ര ലളിതമായാണ് നിയമങ്ങളും വ്യവസ്ഥകളും എഴുതപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിയും ഭാഷാ വിദഗ്ധനുമായ ഡോ. എഴുമാറ്റൂർ രാജരാജവർമ വിഷയാവതരണം നടത്തി.