കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി. മേയ് 20ന് കൊച്ചിയിൽ ആരംഭിച്ച അഭിമുഖം 23നും 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങൾ മേയ് 29 നും പൂർത്തിയാകും. ജർമ്മനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്സുമാരെയാണ് ഏഴാം എഡിഷനിൽ തിരഞ്ഞെടുക്കുന്നത്.

അപേക്ഷ നൽകിയ 4200 അപേക്ഷകരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഉദ്യോഗസ്ഥർമാർ നേരിട്ടെത്തിയാണ് അഭിമുഖം നടുത്തുന്നത്. പ്ലേസ്‌മെന്റ് ഓഫീസർ ക്രിസ്ത്യാനാ സോമിയായുടെ നേതൃത്വത്തിൽ നടക്കുന്ന അഭിമുഖങ്ങളൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷൻ (GIZ) പ്രതിനിധികളും പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെടുന്നവർ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്.

ഒൻപതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. ജർമ്മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവർക്ക് 250 യൂറോ ബോണസ്സിനും അർഹതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *