
കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്.കടയ്ക്കൽ കടയ്ക്കൽ പുല്ലുപണ ചരുവിള പുത്തൻവീട്ടിൽ 55 വയസുള്ള ശാന്തയെയാണ് പന്നി ആക്രമിച്ചത്.

ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് സംഭവം നടന്നത്. വീടിന് സമീപം തോട്ടിൻ കരയിൽ തുണി അലക്കിക്കൊണ്ട് നിൽക്കുമ്പോൾ ഒറ്റയാൻ പന്നി നേരിട്ടെത്തി ഇടിച്ചു വീഴ്ത്തുകകയായിരുന്നു.കുത്തേറ്റ് ശാന്ത തോട്ടിൽ വീണു.

ആക്രമണത്തിൽ ഇടത്തെ കൈയിൽ ആഴത്തിൽ മുറിവേറ്റു.കുത്തേറ്റ ശാന്തയെ മകനും, ബന്ധുക്കളും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു., ഇടത്തെ കൈയ്യിൽ ആഴത്തിലുള്ള മുറിവിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.


