

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള ക്യാമ്പ് എം നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നവംബറോട് കൂടി അതി ദരിദ്ര്യ രഹിത സംസ്ഥാനമായി കേരളം മാറുമെന്നും, സര്‍വ്വേ നടത്തി ഇതിനോടകം അതി ദാരിദ്രരായ 64,000 പേരെ കണ്ടെത്തി ഭക്ഷണം, മരുന്ന്,പാര്‍പ്പിടം എന്നിവ ഉറപ്പാക്കിയെന്നും എംഎല്‍എ വ്യക്തമാക്കി.
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ശ്രാവണ്‍ പദ്ധതി പ്രകാരം 22 പേര്‍ക്ക് ഹിയറിങ് എയ്ഡും, ഹസ്ഥദാനം പദ്ധതി വഴി 12 വയസ്സിനു താഴെ തീവ്രഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 20,000 രൂപ നിക്ഷേപവും ക്യാമ്പില്‍ നടത്തി.
കേരള സംസ്ഥാന ഭിന്നശേഷി കോര്പ്പറേഷന് ചെയര്‍പേര്‍സണ്‍ അഡ്വ.എം.വി.ജയഡാളി അധ്യക്ഷയായി. ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ കെ.മൊയ്തീന്‍കുട്ടി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.കെ.ഹരികുമാരന്‍ നായര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോഡിനേറ്റര്‍ ജെ.ജെ.ഗായത്രി, ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗിരീഷ് കീര്‍ത്തി, ഒ.വിജയന് എന്നിവര്‍ പങ്കെടുത്തു


