കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി.72 പോയിൻ്റ് നേടി കുന്നത്തൂർ സിഡിഎസ് ഓവറോൾ ചാമ്പ്യനായി.
36 പോയിൻ്റോടെ കടക്കൽ സിഡിഎസ് റണ്ണർ അപ്പ് സ്ഥാനം നേടിയപ്പോൾ 31 പോയിൻ്റോടെ പന്മന സിഡിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.അരങ്ങിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം എംഎൽഎ എം നൗഷാദ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ശ്രീജ ഹരീഷ് അധ്യക്ഷയായി.ഡി എം സി വിമൽ ചന്ദ്രൻ, എം ഡി എം സി ഹാരിസ് എന്നിവർ സംസാരിച്ചു. എംഎൽഎ എം നൗഷാദ് ട്രോഫികൾ വിതരണം ചെയ്തു.

കരീപ്രയിൽ നടന്ന കൊട്ടാരക്കര,ചടയമംഗലം ക്ലസ്റ്റർ കുടുംബശ്രീ കലോത്സവം അരങ്ങിൽ കടയ്ക്കൽ പഞ്ചായത്ത് സിഡിഎസ് ഒന്നാം സ്ഥാനം നേടിയിരുന്നു.

കുടുംബശ്രീ അയൽക്കൂട്ട-ഓക്‌സിലറി അംഗങ്ങളുടെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും അതിനൊരു വേദിയൊരുക്കുന്നതിനുമായാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അരങ്ങ് സംഘടിപ്പിച്ചു വരുന്നത്. ആശ്രാമം ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ
അരങ്ങിൻ്റെ മുഖ്യ വേദിയിൽ ബഹു കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എസ് ജയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ അദ്ധ്യക്ഷനായി. കുടുംബശ്രീ എഡിഎംസി മുഹമ്മദ് ഹാരിസ് സ്വാഗതവും ഡിപിഎം പ്രിയ ടി നന്ദിയും പറഞ്ഞു. തേവലക്കര സിഡിഎസ് ചെയർപേഴ്സൺ രതിദേവി, പത്തനാപുരം സിഡിഎസ് ചെയർപേഴ്സൺ തുഷാര എന്നിവർ ആശംസയർപ്പിച്ചു. മറ്റ് സിഡിഎസ് ചെയർപേഴ്സൺമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവരും സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *