CPI കടയ്ക്കൽ മണ്ഡലം സമ്മേളനം മെയ് 16 മുതൽ 18 വരെ ചിതറ കാനം രാജേന്ദ്രൻ നഗറിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി മണ്ഡലം സെക്രട്ടറി എസ് ബുഹാരി പത്ര സമ്മേളനത്തിൽ അറിയിച്ചു.കടയ്ക്കൽ മണ്ഡലത്തിലെ 118 ബ്രാഞ്ച്, 8 ലോക്കൽ സമ്മേളനം എന്നിവ നല്ല ജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ചുകൊണ്ടാണ് മണ്ഡലം സമ്മേളനത്തിലേക്ക് കടക്കുന്നതെന്ന് എസ് ബുഹാരി പറഞ്ഞു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 25 പാർട്ടി കോൺഗ്രസ് 2025 സെപ്റ്റംബർ 23 മുതൽ 25 വരെ പഞ്ചാബിലെ ഛണ്ഡീഗഡ് വച്ച് നടക്കുകയാണ്. ഇതിന്റെ മുന്നോടിയായുള്ള CPI കടയ്ക്കൽ മണ്ഡലം സമ്മേളനം മെയ് 16 മുതൽ 18 വരെ ചിതറ കാനം രാജേന്ദ്രൻ നഗറിൽ നടക്കും.

മെയ് 16 ന് മൂന്ന് മണിക്ക് കോട്ടുക്കൽ സഖാവ് ശിവശങ്കരപ്പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിയ്ക്കുന്ന പതാക ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ആർ ലതാദേവി ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റൻ സഖാവ് എ നൗഷാദ്, ഡയറക്ടർ സഖാവ് ഓമനക്കുട്ടൻ പതാക ഏറ്റുവാങ്ങുന്നത് സഖാവ് കണ്ണങ്കോട് സുധാകരൻ.

ബാനർജാഥ കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിൽ വച്ച് സി പി ഐ ജില്ലാ കൗൺസിൽ അംഗം ജെ സി അനിൽ ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റനായി സഖാവ് വി ബാബു ഡയറക്ടർ സഖാവ് സുധിൻ കടയ്ക്കൽ, സഖാവ് ഡി ലില്ലി ഏറ്റുവാങ്ങും.

കൊടിമര ജാഥ മടത്തറ കല്ലടക്കരിക്കം സഖാവ് കെ കെ പുരുഷോത്തമൻ സ്മൃതിമണ്ഡപത്തിൽ നിന്നും ആരംഭിയ്ക്കും., AIYF ജില്ലാ സെക്രട്ടറി റ്റി എസ് നിധീഷ് ഉദ്ഘാടനം ചെയ്യുന്ന ജാഥയുടെ ക്യാപ്റ്റനായി സഖാവ് മടത്തറ അനിലും, ഡയറക്ടറായി സഖാവ് സി പി ജെസിനും പങ്കെടുക്കും. സ കെ കൃഷ്ണപിള്ള കൊടിമരം ഏറ്റുവാങ്ങും.

മെയ് 16 ന് 4.30 ന് പതാക, ബാനർ കൊടിമര ജാഥകളുടെ ഏറ്റുവാങ്ങലും തുടർന്ന് കിഴക്കുംഭാഗം കാനം രാജേന്ദ്രൻ നഗറിൽ പൊതുസമ്മേളനവും നടക്കും, സ്വാഗതസംഘം കൺവീനർ BGK കുറുപ്പ് അധ്യക്ഷനാകുന്ന യോഗം, CPI, സംസ്ഥാന സെക്രട്ടറി സഖാവ് ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്യും.

സി പി ഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി സ്വാഗതം പറയും, അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് സാം കെ ഡാനിയൽ,സഖാവ് ജി എസ് ജയലാൽ എംഎൽഎ എന്നിവർ സംസാരിക്കും.

മെയ്‌ 17,18 തീയതികളിൽ സഖാവ് ആർ രാമചന്ദ്രൻ നായർ നഗറിൽ (കിഴക്കുംഭാഗം ടൗൺ ഹാൾ ) നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.മെയ്‌ 17 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് പതാക ഉയർത്തൽ.സ്വാഗത സംഘം ചെയർമാൻ കെ ബി ശബരീനാഥ്‌ സ്വാഗതം പറയും.

അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം എസ് താര സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ് വേണുഗോപാൽ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജി ആർ രാജീവൻ,സലിം എം, കെ സി ജോസ് എന്നിവർ സംസാരിക്കും.

കടയ്ക്കൽ സി പി ഐ മണ്ഡലം ഓഫിസിൽ നടന്ന വർത്താ സമ്മേളനത്തിൽ സി പി ഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി, സി പി ഐ ജില്ലാ കൗൺസിൽ അംഗം ജെ സി അനിൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി പ്രതാപൻ, സ്വാഗതസംഘം കൺവീനർ BGK കുറുപ്പ്, സ്വാഗത സംഘം ചെയർമാൻ കെ ബി ശബരീനാഥ്‌,സുധിൻ കടയ്ക്കൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *