
തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ.ഐ.ഐ.എസ് സോഫ്റ്റ്വെയറിലൂടെ എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്ട്രേഷന് ഡാറ്റയിലെ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റം വരുത്തി അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ അക്ഷയാ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. നിലവില്‍ അംഗത്വം മുടങ്ങിയ പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, അതത് ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്ക്കര്‍ഷിക്കുന്ന മറ്റു രേഖകള്‍ സഹിതം അപ്ഡേഷന് നടത്തണം. അവസാന തീയതി: ജൂലൈ 31. ഫോണ്‍: 0474-2749334.


