

കുറ്റിക്കാട് സി പി ഹയർസെക്കൻഡറി സ്കൂളിന് തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം.ആകെ 260 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാപേരും വിജയിച്ചു.


122 ആൺകുട്ടികളും,138 പെൺകുട്ടികളും പരീക്ഷ എഴുതി. 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.18 പേർക്ക് 9 എ പ്ലസ് ലഭിച്ചു.സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി സ്കൂൾ എച്ച് എം ഉഷാറാണി അറിയിച്ചു.

സ്കൂൾ പാട്യപദ്ധതിയ്ക്കൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന പ്രത്യേക പരിപാടികളും നടപ്പിലാക്കി വരുന്നു. കൂടാതെ ഈ വർഷം മുതൽ ലഹരിക്കെതിരെ “വായനയാണ് ലഹരി “എന്ന പുതിയ പദ്ധതി നടപ്പിലാക്കുമെന്നും പ്രധാന അധ്യാപിക അറിയിച്ചു.നൂറ് ശതമാനം വിജയമറിഞ്ഞ് സ്കൂളിൽ കുട്ടികളെയും. അധ്യാപകരെയും, കുട്ടികളെയും കൊണ്ട് നിറഞ്ഞിരുന്നു,

സ്കൂളിന്റെ വിജയം നാടിന്റെകൂടിയാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു, ഈ വിജയം അധ്യാപർക്കായി സമർപ്പിക്കുന്നു എന്നും കുട്ടികൾ പറഞ്ഞു.
സി.പി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മജിഷ്യൻ ഷാജു കടയ്ക്കലിൻ്റെ മകളുമായ കുമാരി. മാളവിക വരച്ച ചിത്രങ്ങൾ 2025-26 അധ്യായന വർഷത്തിലെ പത്താം ക്ലാസ്സ് മലയാളം ഫസ്റ്റ്, സെക്കന്റ് പുസ്തകങ്ങളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു.

ചടയമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട് സി.പി.ഹയർസെക്കൻ്ററി സ്കൂളിന് 2024 ലും ഓവറാൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.


HSS വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി ഫെസ്റ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും HS വിഭാഗം ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് ഈ ഗ്രാമീണ വിദ്യാലയം നേട്ടം കൈവരിച്ചത്. ആകെ 681 പോയിന്റാണ് സ്കൂളിന് ലഭിച്ചത്.




