
ഇന്ന് വൈകുന്നേരം കടയ്ക്കൽ കൊച്ചാറ്റുപുറത്ത് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആഴാന്തക്കുഴി, പഞ്ചമത്തിൽ ശ്യാം (38) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് അപകടം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി ശ്യാമിനെ സ്‌കോർപിയോ കാറിൽ വന്ന പട്ടാണിമുക്ക് സ്വദേശി റഹീം ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിർത്താതെ പോയ കാർ അൽപദൂരം മൂലോട്ട് വളവിൽ പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെടുകയായിരുന്നു.

സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പോലീസ് സംഭവ സ്ഥലത്തെത്തി റഹീമിനെ കസ്റ്റഡിയിൽ എടുത്തു. സാരമായി പരിക്കേറ്റ ശ്യാമിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ 6 മണിയോട് കൂടി മരണം സംഭവിക്കുകയായിരുന്നു.ഭാര്യ പഞ്ചമി


