

വസ്തു നികുതി ഓൺലൈനായി അടവാക്കുന്നതിനു ചുവടെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://tax.lsgkerala.gov.in/epayment/QuickPaySearch.php
ജില്ല – കൊല്ലം സെലക്ട് ചെയ്യുക, ലോക്കല്‍ ബോഡി ടൈപ്പ്- ഗ്രാമപഞ്ചായത്ത് എന്നും ലോക്കല്‍ ബോഡി കടയ്ക്കൽ എന്നും വാര്‍ഡ് ഇയര്‍ 2011 എന്നും തിരഞ്ഞെടുക്കുക
തുടർന്ന് വാർഡ് നമ്പറും കെട്ടിട നമ്പരും രേഖപ്പെടുത്തുക സബ് നമ്പർ ഉണ്ടെങ്കിൽ മാത്രം, രേഖപ്പെടുത്തുക (A , B etc ) തുടർന്ന് സെർച്ച് ചെയ്യുക. നികുതി അടവാക്കാനുണ്ടെങ്കില്‍ വിവരങ്ങൾ ലിസ്റ്റ് ചെയ്യും
ഏറ്റവും ചുവടെ കൃത്യമായ മെയിൽ ഐ ഡി, മൊബൈൽ നമ്പർ നൽകുക . ക്യാപ്ച്ച കോഡ് കൃത്യമായി രേഖപ്പെടുത്തുക PAY NOW ക്ലിക്ക് ചെയ്യുക.കാനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു Proceed to Payment ക്ലിക്ക് ചെയ്യുക
തുടർന്ന്, QR Code തിരഞ്ഞെടുക്കുക.Select QR ലിൽ BHIM UPI തിരഞ്ഞെടുക്കുക make പെയ്‌മെന്റ് ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന QR Code സ്കാൻ ചെയ്ത് വസ്തു നികുതി നിങ്ങൾക്ക് അടവാക്കാവുന്നതാണ്. രസീത് അപ്പോള്‍ തന്നെ ലഭ്യമാകുന്നതാണ്.
രസീതുകൾ വീണ്ടും ലഭിയ്ക്കാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Quick Pay Transaction History Click ചെയ്യുക.
തുക അടവാക്കിയ സമയത്തെ കൃത്യമായ മെയിൽ ഐ ഡി, മൊബൈൽ നമ്പർ എന്നിവ നൽകി സെർച്ച് ചെയ്യുക. നിങ്ങൾ അടവാക്കിയ എല്ലാ തുകകളും പട്ടിക പെടുത്തും ആവശ്യമായ രസീത് ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്
.നിലവിൽ കെട്ടിട നികുതിയിൽ പലിശ ഇളവ് ചെയ്തിട്ടുണ്ട്. എല്ലാവരും എത്രയും പെട്ടെന്ന് കെട്ടിട നികുതി അടച്ച് രസീത് കൈപ്പറ്റിയെന്ന് ഉറപ്പു വരുത്തേണ്ടതാണ്.ഇതിനോടകം പിഴ പലിശ ഉൾപ്പെടെ കെട്ടിട നികുതി ഒടുക്കിയിട്ടുള്ളവർക്ക് പിഴ പലിശ അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്യുന്നതാണ്.
കടയ്ക്കൽ ഗ്രാമപഞ്ചായത്ത്



