ചടയമംഗലം സബ് ആർ ടി ഒ ഓഫീസും, ചടയമംഗലം മേഖല ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച മുപ്പത്തിയാറാമത് ദേശീയ റോഡ് സുരക്ഷാ മസാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിയ്ക്ക് കടയ്ക്കൽ ജംഗ്ഷനിൽ സ്വീകരണം നൽകി.

കടയ്ക്കലിൽ നടന്ന സ്വീകരണ പരിപാടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഷൈജു ആശംസകൾ അറിയിച്ചു.

ചടയമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രമേശ്‌ (എൻഫോർസ്മെന്റ് കൊല്ലം )ഡ്രൈവിംഗ് സ്കൂൾ അധ്യാപകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ടാക്സി സ്റ്റാറ്റന്റിലെ പഴയകാല ഡ്രൈവർമാരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *