ഐതീഹ്യം ഉറങ്ങുന്ന പത്താംപാറ അയ്യപ്പ ക്ഷേത്രം

ഏകദേശം നൂറ് വർഷത്തിന് മുന്നേ പത്താംപുറത്തു കുടുംബം(ഇപ്പോഴത്തെ പാറമുകളിൽ വീട്) അയ്യപ്പനോടുള്ള വാത്സല്യത്തിലിലും ഭക്തിയിലും പണിതുയർത്ത വിസ്മയം,ആധുനികസൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഇതുപോലൊരു ക്ഷേത്രം നിർമ്മിച്ചത് ഇന്നും കൗതുകമുയർത്തുന്നതാണ്.

കല്ലിൽ കെട്ടി ഉയർത്തിയ ക്ഷേത്രവും കൽ മണ്ഡപവും പാറയിൽ കൊത്തിയെടുത്ത കാൽകുളവും ഇന്നും അത്ഭുതം ഉളവാക്കുന്ന നിർമ്മിതികളാണ്.കാലപ്പഴക്കത്തിൽ പഴയ കൽ മണ്ഡപം അടക്കം ജീർണ്ണിച്ചുപോയി.പകരം ഇന്ന് പുനർനിമ്മിച്ച നിലയിലാണ് ക്ഷേത്രം.അയ്യപ്പന്റെ കുട്ടിക്കാലത്തെ ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.ഇപ്പോൾ ഇളം തലമുറയിലുള്ളവരാണ് ക്ഷേത്രത്തിന്റെ പൂജ കാര്യങ്ങൾ നോക്കുന്നത്.

പത്താംപുറം കുടുംബം ഈ ക്ഷേത്രത്തിൽ നിന്നും ശംഖുനാദം മുഴക്കി കാൽനടയായി ആണ് ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടിരുന്നത്.പത്താംപുറ കാരണവരായ ഗോവിന്ദൻ അവർകൾ തുടങ്ങിവച്ച ആചാരം വര്ഷങ്ങളോളം നിലനിന്നു പോന്നു.

ഇന്നും പഴയകാല ഓർമ്മകളുടെ തിരുശേഷിപ്പ് അവിടെ കാണാൻ കഴിയും.ക്ഷേത്രം നിൽക്കുന്ന മലമുകളിന് തൊട്ടടുത്തായി ഐതീഹ്യമുറങ്ങുന്ന കടലുകാണാ പാറ സ്ഥിതിചെയ്യുന്നു .ജടായുവിന്റെ ചികരിഞ്ഞു വീണ ജടായു പാറയുമായി ചരിത്ര പരമായി ബന്ധമുള്ള ഈ സ്ഥലം പ്രകൃതി രമണീയതകൊണ്ട് ഏറെ പ്രശ്ശസ്തമാണ്.

പാറയിൽ മുകളിൽ നിന്നും ചുറ്റുമുള്ള ദൃശ്യം അതി മനോഹരമാണ്, കൂടാതെ വൈകുന്നേരത്തെ സൂര്യാസ്ഥമയ കാഴ്ച വർണ്ണനാതീതമാണ്.ഇവിടെ നിന്നും ജാടയുപാറ, മാറ്റിടാംപാറ എന്നിവ ഏറ്റവും മനോഹരമായി കാണാൻ കഴിയും.

അന്യം നിന്നുപോയ അപ്പുപ്പൻ താടി, കാട്ടുനെല്ലി, വിവിധതരം, പൂക്കൾ എന്നിവ ഇവിടെ കാണാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *