
കൊല്ലം ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നാല് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശ നിരക്കിലും പിന്നോക്ക വിഭാഗം, പൊതുവിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശയ്ക്കും ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ആറ് ശതമാനം പലിശ നിരക്കിലും വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ വായ്പ അനുവദിക്കും
. www.kswdc.org ല്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. അനുബന്ധരേഖകള്‍ സഹിതം വനിത വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, രണ്ടാം നില, എന്‍.തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ക്ലോക്ക് ടവറിനു സമീപം, ചിന്നക്കട, കൊല്ലം 691001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 9188606806.


