എൻ എസ് എസ് ചടയമംഗലം യൂണിയന് കീഴിലുള്ള കടയ്ക്കൽ മേഖല സമ്മേളനവും, പ്രതിഭ സംഗമവും മാർച്ച്‌ 30 ന് ആൽത്തറമൂട് പാവല്ല മംഗല്യ വേദിയിൽ നടന്നു.. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും, ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ ചിതറ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു

യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ജി വിജയ കുമാർ അധ്യക്ഷത വഹിച്ചു.യൂണിയൻ ഭരണ സമിതി അംഗം വിജയകുമാരൻ പിള്ള സ്വാഗതം പറഞ്ഞു.എം എസ് ഹരി ലഹരി വിരുദ്ധ സന്ദേശം നൽകി.യൂണിയൻ സെക്രട്ടറി സി ജയപ്രകാശ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് ബി ഒ പ്രേംജി, കെ സുകുമാരി അമ്മ, കെ സഹജമ്മ,ഷീജ എന്നിവർ സംസാരിച്ചു. എൻ എസ് എസ് ഇൻസ്‌പെക്ടർ കിരൺ കെ എസ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *