ഒരുതരി മാലിന്യംപോലുമുണ്ടാകരുതെന്ന ലക്ഷ്യവുമായി മുന്നോട്ടാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂടെയുള്ളത് അക്ഷീണം പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കുടുംബശ്രീ സി.ഡി.എസിലെ ഹരിതകര്‍മസേന സദാകര്‍മനിരതം. കടയ്ക്കലിന്റെ പാരിസ്ഥിതികസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയപങ്കാണ് ഇവര്‍ക്കുള്ളത്.

സേനയില്‍ 38 അംഗങ്ങളാണുള്ളത്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോന്നിലും രണ്ടുപേര്‍ വീതം ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും വഴിയോരങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങളായി നൂറു ശതമാനം യൂസര്‍ഫീ ലഭിക്കുന്നത് ഹരിതകര്‍മസേനയുടെ പൊതുസ്വീകാര്യതയ്ക്ക് സാക്ഷ്യം.

ഇതിന് മുന്നോടിയായി വർണ്ണാഭമായ ഘോഷയാത്ര കടയ്ക്കൽ പാഞ്ചായത് ഓഫിസിൽ നിന്നും ആരംഭിച്ച്.വിപ്ലവ സ്മാരകത്തിൽ അവസാനിച്ചു. ഘോഷയാത്രയിൽ നൂറ് കണക്കിന് ബഹുജനങ്ങൾ പങ്കാളികളായി, ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടാൻ വൈഖരി ടീമിന്റെ ശിങ്കാരി മേളം ഒപ്പമുണ്ടായിരുന്നു.

ഹരിത കർമ്മ സേന അംഗങ്ങൾ, കടയ്ക്കൽ GVHSS വിദ്യാർഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത്‌ ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി സുഹൃത്തുക്കൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ പഞ്ചായത്ത്‌ സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.