Month: December 2024

ഗുരുവായൂരപ്പന് വഴിപാടായി 311. 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ച് ചെന്നൈ സ്വദേശി

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി ഭക്തൻ മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ചു. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമർപ്പണം നടത്തിയത്. ഗുരുവായൂരപ്പന്റെ സോപാനത്ത് സമർപ്പിച്ച സ്വർണ്ണക്കിണ്ണത്തിന് ഏകദേശം 38.93 പവൻ തൂക്കം…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ CDS ന്റെ ‘വൈഖരി ശിങ്കാരിമേളം’ ടീം അരങ്ങേറ്റവും സർട്ടിഫിക്കേറ്റ് വിതരണവും 16 ന്

താളത്തിൽ ചുവടുവച്ചും മേളപ്പതക്കമൊരുക്കിയും വളയിട്ട കൈകളാൽ കൊട്ടികയറാൻ കടയ്ക്കലിലെ കുടുംബശ്രീയും ഒരുങ്ങുന്നു.കടയ്ക്കലിലും ഇവരുടെ കൊട്ടിന്റെ പ്രതിധ്വനി കേൾക്കാം. ഒരുപക്ഷെ വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുമായിരുന്ന അവരെ അതിന് പ്രാപ്തമാക്കിയത് കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് ഊടും പാവും നെയ്ത കുടുംബശ്രീ പ്രസ്ഥാനമാണ്.പുരുഷാധിപത്യവും പാരമ്പര്യവും നിലനിൽക്കുന്ന…

വളവുപച്ച പോലീസ് സ്റ്റേഷൻ്റെ മാതൃക നിർമ്മിച്ച് എ.കെ.എം. പബ്ലിക് സ്കൂളിലെ ആറാം സ്റ്റാൻ്റേർഡ് വിദ്യാർത്ഥി അൽബിറൂനി

വളവുപച്ച പുതുതായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ്റെ മാതൃക വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിലെ ആറാം സ്റ്റാൻ്റേർഡ് വിദ്യാർത്ഥി അൽബിറൂനി തയ്യാറാക്കി.ഉടനെ ഉദ്ഘാടനം ചെയ്യുന്ന പോലീസ് സ്റ്റേഷൻ്റെ മാതൃക സ്കൂൾ സംഘടിപ്പിച്ച എക്സിബിഷനിൽ പ്രദർശിപ്പിച്ചു. മാതൃക നിരവധിപ്പേരിൽ കൗതുകമുളവാക്കുകയും വളരെയേറെ ജനശ്രദ്ധയാകർഷിക്കുകയുമുണ്ടായി.പ്രസ്തുത മാതൃക…

ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി

കാസർകോട്: ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി. കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെയാണ് അപകടം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു. തീപടർന്നതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയിൽ നിന്ന്…

പാലക്കാട് അപകടം: മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു, പൊതുദർശനം രാവിലെ 8.30ന്

പാലക്കാട്: കല്ലടിക്കോട് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാർത്ഥികളുടെ…

റേഷൻകാർഡ് തരം മാറ്റാൻ 25 വരെ അപേക്ഷിക്കാം

പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ…

കടയ്ക്കൽ പഞ്ചായത്ത്‌ കേരളോത്സവം സമാപിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ടൗൺ ഹാളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷാനി…

കടയ്ക്കൽ കോട്ടപ്പുറം സ്വാദേശി ആർഷ അരുണിന് 43-മത് സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

കടയ്ക്കൽ കോട്ടപ്പുറം സ്വാദേശി ആർഷ അരുണിന് 43-മത് സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ. നവോദയ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആർഷ.കോട്ടപ്പുറം ശ്രീവിഹാറിൽ അരുൺ മോഹന്റെയും, ഷൈജയുടെയും മകളാണ് ആർഷ അരുൺ.

കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കടയ്ക്കൽ : കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം മന്ത്രി ജെ ചിഞ്ചുറാണി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽനിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജങ്‌ഷനു സമീപം വാങ്ങിയ 88സെന്റ്‌ സ്ഥലത്താണ് സ്റ്റേഡിയം തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധു അധ്യക്ഷനായി. വൈസ്…

ഒ ടി പി ഇനിമുതൽ ആധാർ ലിങ്ക്ഡ് മൊബൈലിൽ മാത്രം

കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവിൽ യൂസർ അക്കൗണ്ട് തുറക്കുന്ന സമയം നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം…