
വാൽപ്പാറയിൽ പുലിയുടെ ആക്രമണം. വാൽപ്പാറ കേരള തമിഴ്‌നാട് അതിർത്തിയിലാണ് ആറുവയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ജാർഖണ്ഡ് സ്വദേശി അപ്‌സര ഖാത്തൂറാണ് മരിച്ചത്.
അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ പുലി കുട്ടിയെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേർന്ന അതിർത്തിയിൽ കണ്ടെത്തി.
