Month: September 2024

വീഡിയോ എഡിറ്റിങ്ങിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ സെപ്റ്റംബർ 24 -ന് ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു. ഫീസ് 34500 രൂപ. ഫോൺ: 9400048282.

തൃശൂരിൻ്റെ വിജയം അനായാസമാക്കിയത് ക്യാപ്റ്റൻ വരുൺ നയനാരിൻ്റെ ബാറ്റിങ്

മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍റെ ബാറ്റിങ് മികവ്. 64 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വരുൺ നയനാരുടെ പ്രകടനം. ലീഗിൽ വരുണിന്‍റെ ആദ്യ അർദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. വരുൺ തന്നെയാണ്…

പ്രശസ്ത മാന്ത്രികൻ ഷാജു കടയ്ക്കൽ മാന്ത്രികരത്ന പുരസ്‌കാരം ഏറ്റുവാങ്ങി

മായാജാലരംഗത്തെ മികച്ച സംഭാവനകൾക്ക് ഇന്ത്യൻ മാജിക് അക്കാദമിയുടെ 2024 ലെ അഖിലേന്ത്യാബഹുമതിയായ മാന്ത്രികരത്ന പുരസ്കാരം ചെന്നൈയിൽ ഇന്നലെ നടന്ന പുരസ്കാരസന്ധ്യയിൽ സംഗീതസംവിധായകൻ ശരത്തിൽ നിന്ന് പ്രശസ്ത മാന്ത്രികൻ ഷാജു കടയ്ക്കൽ ഏറ്റുവാങ്ങി. പ്രശസ്ത മജിഷ്യനും അദ്ദേഹത്തിന്റെ ഗുരുനാഥനുമായ പി. എം. മിത്ര,…

സൈബർ കുറ്റകൃത്യങ്ങൾ തടയൽ: സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ…

കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും

കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. ഈ മേഖലയിലെ മാസ ശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക…

തിരുവോണം ബംബര്‍; ഇതുവരെ വിറ്റത് 23ലക്ഷം ടിക്കറ്റുകള്‍

തിരുവോണം ബംബര്‍ വില്‍പന പൊടിപൊടിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വില്‍പനയില്‍ മുന്നില്‍ പാലക്കാട് ജില്ലയിലാണ്. 4 ലക്ഷം ടിക്കറ്റാണ് ജില്ലയില്‍ മാത്രം ഇതുവരെ വിറ്റ് പോയത്. മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തരപുരം ജില്ല തൊട്ട് പിന്നിലുണ്ട്.തമിഴ്‌നാട്ടില്‍ നിന്നടക്കം…

കള്ളപ്പണവുമായി ട്രെയിനിൽ യാത്ര, കോട്ടയം സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കോട്ടയത്തേക്ക് ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി. കോട്ടയം സ്വദേശി സബിൻ ജലീലാണ് കണ്ണൂർ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. മംഗലാപുരത്തുനിന്നും കോയമ്പത്തൂരേക്ക് പോകുന്ന കോയമ്പത്തൂർ എക്സ്പ്രസിലെ ജനറൽ കംപാർട്ടുമെന്റിലായിരുന്നു സബിൻ…

കുടുംബശ്രീ കടയ്ക്കൽ CDS ൽ നൃത്ത നാടകം അവതരിപ്പിച്ചു

കുടുംബശ്രീ ജന്റർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 11 കുടുംബശ്രീ സിഡിസുകളിൽ നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയോടനുബന്ധിച്ച് 6 സിഡിസുകളിൽ നേതൃത്വത്തിൽനാടകം സംഘടിപ്പിച്ചു. ആയതിന്റെ ഭാഗമായി കടയ്ക്കൽ സിഡിഎസിൽ നാടകം സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാജശേരി. എ,വൈസ് ചെയർപേഴ്സൺ ഇന്ദിര…

ചരിത്രം സൃഷ്ടിച്ച് ഗുരുവായൂരില്‍ ഞായറാഴ്ച 354 കല്യാണങ്ങള്‍, പുലര്‍ച്ചെ നാലുമുതല്‍ താലികെട്ട്

ഗുരുവായൂര്‍: കണ്ണന്റെ സന്നിധിയില്‍ ഞായറാഴ്ച നടക്കുന്ന കല്യാണങ്ങളുടെ എണ്ണം 354 ആയി. അന്ന് രാവിലെ വരെ ശീട്ടാക്കാമെന്നുള്ളതിനാല്‍ ഇനിയും കൂടാനാണ് സാധ്യത. ഗുരുവായൂരിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍. പുലര്‍ച്ചെ നാലുമുതല്‍ താലികെട്ട് ആരംഭിക്കും. നിലവില്‍ രാവിലെ അഞ്ചുമുതലാണ് കല്യാണങ്ങള്‍ ആരംഭിക്കാറ്.…

കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ആഘോഷിക്കാൻ സർക്കാരിന്റെ പിന്തുണ. ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.…