Month: August 2024

പുറമേ നിന്ന് രക്തം സ്വീകരിക്കാതെ കരൾമാറ്റ ശസ്ത്രക്രിയ; അച്ഛനു കരൾ പകുത്തു നൽകിയത് മകൾ.

പുറമേ നിന്ന് ഒരു തുള്ളി രക്തം പോലും സ്വീകരിക്കാതെ നടത്തിയ ശസ്ത്രക്രിയയിൽ മകൾ അച്ഛനു കരൾ പകുത്തു നൽകി.ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണാണു മകൾ ലെന കരൾ ദാനം ചെയ്തത്. രോഗിയുടെ അഭ്യർഥന പ്രകാരം പുറമേപ്രകാരം പുറമേ നിന്നു രക്തം സ്വീകരിക്കാതെയാണു…

ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇട്ടിവ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചു.

ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇട്ടിവ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചു. ബഡ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന സെറിബ്രല്‍ പാഴ്‌സി രോഗമുള്‍പ്പടെ ബാധിച്ച പാലിയേറ്റീവ് കുട്ടികളുടെ വീടുകളാണ് സന്ദര്‍ശിച്ചത്. ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി…

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമാകാന്‍ അവസരം

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് അവസരം. നിലവില്‍ ഇറച്ചി കോഴി കര്‍ഷകരായവര്‍ക്കും പുതുതായി ഫാം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. കോഴി കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ ഒരു രൂപ പോലും ഈടാക്കാതെ…

ആര്‍ദ്ര കേരളം പുരസ്‌കാര നേട്ടവുമായി ഇട്ടിവ ഗ്രാമപഞ്ചായത്ത്; കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം

ആര്‍ദ്ര കേരളം പുരസ്‌കാര നേട്ടവുമായി ഇട്ടിവ ഗ്രാമപഞ്ചായത്ത്. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്വയംഭരണ…

കേരള ക്രിക്കറ്റ് ലീഗ്; വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്

തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ…

വയനാട് ദുരന്തം: സൗജന്യ നൈപുണ്യ പരിശീലനത്തിന് വയനാട്ടില്‍ അന്താരാഷ്ട്ര സ്‌കില്ലിങ് സെന്റര്‍ പ്രഖ്യാപിച്ച് ജെയിന്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: വയനാട് ദുരിതബാധിത മേഖലയിലെ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായി നൈപുണ്യ പരിശീലനം നല്‍കുന്ന അന്താരാഷ്ട്ര സ്‌കില്ലിങ് സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ വയനാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുക്കുകയാണ്…

പേര് അൾമാനിയ ജാനകീയ, കണ്ടെത്തിയത് കൊല്ലത്ത്, അൾമാനിയ ഇനത്തിൽ മൂന്നാമത്തേത്, ചീര ഇനത്തിൽ പെട്ട പുതിയ സസ്യം

കൊല്ലം: കടലോരമേഖലയിൽനിന്ന് സസ്യ ഗവേഷകര്‍ ചീരയുടെ ഇനത്തിൽപ്പെട്ട പുതിയ സസ്യം കണ്ടെത്തി. പാലക്കാട് ജില്ലയിൽ ആൾമാനിയ ജനുസിലെ രണ്ടാമത്തെ സസ്യ ഇനം കണ്ടെത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. ‘അൾമാനിയ ജാനകീയ’ എന്ന് പേരിട്ട സസ്യത്തെ കുറിച്ചുള്ള പഠനം അന്താരാഷ്ട്ര…

വന്യമൃഗങ്ങളെ തുരത്താൻ എ ഐ വിദ്യയുമായി ശിവാനിയും ജയസൂര്യയും

കാടിറങ്ങി കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും വിളയാടുന്ന വന്യമൃഗങ്ങളെ തുരത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതവുമായി പത്താംക്ലാസുകാരായ ശിവാനി ശിവകുമാറും എ ജയസൂര്യയും.സ്മാർട്ട് അലർട്ട് സിസ്റ്റം ഫോർ ഫാർമേഴ്‌സ് (എസ് എ എസ് ഫോർ എഫ് ) എന്നാണ് പേര്.വന്യജീവികളെ പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും തീയിട്ടും അകറ്റുന്നതിനുപകരം…

‘നാടൻ മയിൽക്കറി’യുമായി യൂട്യൂബർ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്

ഹെെദരാബാദ്: ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കറിവച്ച യൂട്യൂബർ അറസ്റ്റിൽ.തെലങ്കാനയിലെ സിർസില്ല ജില്ലയിലെ പ്രണയ് കുമാറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.നാടൻ മയിൽക്കറി ഉണ്ടാക്കുന്ന വിധം’ എന്ന അടിക്കുറിപ്പോടെ ഇയാൾ പങ്കുവച്ച വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും വിമർശം നേരിടുകയും ചെയ്തിരുന്നു.പിന്നാലെയാണ്…

വയനാടിനായി ഒരു കരുതൽ; മേളയ്ക്കാട് ‘സഫ്ദര്‍ ഹഷ്മി’ വായനശാല ഓണഘോഷം ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കൊല്ലം ഇട്ടിവ പഞ്ചായത്തിലെ മേളയ്ക്കാട് ‘സഫ്ദർ ഹഷ്മി’ വായനശാല ഓണഘോഷത്തിനായി സ്വരൂപ്പിച്ച 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയായി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുക കൈമാറി.വാര്‍ഡ് മെമ്പര്‍ അഡ്വ: എ.നിഷാദ് റഹ്മാന്‍,വായനശാല സെക്രട്ടറി ശ്യാംദേവ്,അഭിജിത്ത് എന്നിവർ പങ്കെടുത്തു.