Month: May 2024

അരനൂറ്റാണ്ടിനുശേഷം: കൊല്ലം- ചെങ്കോട്ട പാതയിൽ ചെന്നൈയിലേക്ക്‌ ട്രെയിൻ

കൊച്ചുവേളിയിൽനിന്ന്‌ കൊല്ലം–- പുനലൂർ–- ചെങ്കോട്ട പാതയിലൂടെ ചെന്നൈയിലേക്ക്‌ എസി സ്പെഷ്യൽ ട്രെയിൻ സർവീസ്‌. അരനൂറ്റാണ്ടിനുശേഷമാണ്‌ തിരുവനന്തപുരം ഭാഗത്തുനിന്ന്‌ ഇതുവഴി സർവീസിന്‌ റെയിൽവേ തയ്യാറായത്. പാത ബ്രോഡ്ഗേജായശേഷം ആദ്യമായാണ്‌ പശ്ചിമഘട്ട മലനിരകളുടെ മനോഹാരിത ആസ്വദിക്കാവുന്നവിധം ദക്ഷിണ റെയിൽവേ സർവീസ്‌ തുടങ്ങുന്നത്‌. മീറ്റർഗേജ് ആയിരുന്നപ്പോൾ…

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു.

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ…

ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ മുഖ്യകണ്ണി പിടിയിൽ: കണ്ടെത്തിയത് 40000 സിം കാർഡുകൾ, 180 ചൈനീസ് ഫോണുകൾ

മലപ്പുറം: കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെത്തി. ലക്ഷക്കണക്കിന്…

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക…

മാരുതി സുസുകി പുതിയ സ്വിഫ്റ്റ് പ്രീ ബുക്കിങ് തുടങ്ങി

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, പുതിയ മോഡൽ എപ്പിക് ന്യൂ സ്വിഫ്റ്റ് കാറിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ഈ നാലാംതലമുറ ഹാച്ച്ബാക്ക് അരീന ഡീലർഷിപ്പുകളിലൂടെയും കമ്പനി വെബ്സൈറ്റിലൂടെയും 11,000 രൂപ നൽകി ബുക്ക് ചെയ്യാം. മാരുതി സുസുകിയുടെ അഭിമാന ബ്രാൻഡായ സ്വിഫ്റ്റ്…

തദ്ദേശ സ്ഥാപനങ്ങൾക്ക്‌  210.51 കോടികൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ ആദ്യ ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗേപാൽ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 210.51 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 149.53 കോടി കോടി രൂപ…

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും…

അറിവിന്റെ പുതുതലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാന്‍ കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്‌സ്- രജിസ്റ്റര്‍ ചെയ്യാം

പുതു തലമുറയെ അറിവിന്റെയും സര്‍ഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ബാലസഭാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ലോവേഴ്‌സ് ക്യാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്‍പതാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് http://surl.li/tlrje എന്ന ഗൂഗിള്‍ ഫോം…

ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു

രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളുടെ കരടും 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയിട്ടുളള തസ്തികകളുടെ പ്രവർത്തനപരവുമായ ആവശ്യകതൾ (Physical and Functionality…

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9)

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.…