Month: May 2024

പ്ലസ് വൺ അപേക്ഷ ഇന്ന് മുതൽ

കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system) വഴിയാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് ‘D +” ഗ്രേഡ്…

നിഷ്-ലെ  വിവിധ കോഴ്‌സുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (നിഷ്) സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ (HI) (DECSE-HI), ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടൈനിംഗ് (DISLI) ഡിപ്ലോമ ഇൻ…

ശാസ്ത്ര സമീക്ഷാ പ്രോഗ്രാം 20 മുതൽ

പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 20 മുതൽ 24 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിവിധ സസ്യ ശാസ്ത്ര മേഖലകളിലുള്ള…

കുടുംബശ്രീ ഇരുപത്തിയാറാം വാർഷികം: അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും ‘എന്നിടം’ ഒരുങ്ങുന്നു

കുടുംബശ്രീ പ്രവർത്തനങ്ങൾ ഇരുപത്തിയാറ് വർഷം പൂർത്തിയാക്കുമ്പോൾ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ ഓരോ എ.ഡി.എസിലും ‘എന്നിടം’ സജ്ജമാകുന്നു. വാർഡ്തലത്തിലുള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്‌കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും ‘എന്നിടം’ മാറും.…

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; ജാഗ്രത പുലര്‍ത്തണം : ജില്ലാ കലക്ടര്‍

കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശംകാലാവസ്ഥക്കും സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഈ പശ്ചാത്തലത്തില്‍…

കടല്‍ രക്ഷാപ്രവര്‍ത്തനം – കണ്‍ട്രോള്‍ റൂം ആരംഭിക്കും

നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ വിവരം 0476-2680036, 9496007036 നമ്പരുകളില്‍ അറിയിക്കാം. സുരക്ഷാബോട്ടുകള്‍, ലൈഫ് ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം സജ്ജമാക്കി. മത്സ്യത്തൊഴിലാളികള്‍…

150ഓളം മോഷണങ്ങൾ നടത്തി ജയിലിലായി, ഇറങ്ങിയുടൻ തുണിക്കടയിലടക്കം ഏഴിടത്ത് കയറിയ കള്ളൻ പിടിയിൽ

ജയിലിൽ നിന്നിറങ്ങി കോവളത്ത് തുണിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുത്തു.കൊട്ടാരക്കര പുത്തൂർ കോട്ടാത്തല കരിക്കകത്ത് വീട്ടിൽ രാജേഷ് എന്ന അഭിലാഷി (43) നെയാണ് കോവളം പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. തുണിക്കടകളും മെഡിക്കൽ സ്റ്റോറുകളും അടക്കം നൂറ്റമ്പതോളം മോഷണങ്ങൾ…

മുട്ടക്കോഴി വിൽപ്പനയ്ക്ക്

സർക്കാർ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) ഉൽപ്പാദിപ്പിക്കുന്ന 2 മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ മേയ് 20 മുതൽ വിൽപ്പനയ്ക്ക്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495000915, 0471 – 2468585. ഓഫീസ് സമയം രാവിലെ…

യുകെയിൽ നഴ്‌സാവാം; റിക്രൂട്ട്മെൻ്റ് നോർക്ക വഴി

യു.കെ. വെയിൽസിൽ നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു. നഴ്‌സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ- നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷന്‌ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ…

അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാന്‍ കഴിയാതെ നോവായി അമൃത

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്ക് ഭര്‍ത്താവിനെ അവസാനമായി കാണാനായില്ല. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെയാണ് നമ്പി രാജേഷ് മരിച്ചത്. മസ്‌കറ്റില്‍…