Month: May 2024

വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

കൽപ്പറ്റ : വയനാട് നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. വെള്ളി രാത്രിയായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കാട്ടാന തകർത്തത്. അജേഷിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. കാറിന്റെ മുൻഭാഗം പൂർണമായി ആന…

ഉഷ്ണതരംഗ സാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം

ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം. തൊഴില്‍ സമയ ക്രമീകരണങ്ങളില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികള്‍ അടക്കമുള്ള എല്ലാ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമാക്കിയത്.…

ട്രെയിനിൽ നിന്നു വീണ് ഗർഭിണി മരിച്ചു, അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ.

ഗ്‌മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു പോകവേ കടലൂർ…

1300 സ്ക്വയർ ഫീറ്റിൽ കുറയാത്ത കെട്ടിടമുണ്ടോ?നേടാം, നിലവിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനത്തിന്റെ മൂന്നിരട്ടി!

എഡ്യൂക്കേഷൻ, സംരംഭകത്വം, ടെക്നോളജി, ജോബ് ക്രിയേഷൻ എന്നിവയിലൂന്നി അനവധി ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും തുടക്കമിട്ട്, ടാൽറോപ് നടപ്പിൽ വരുത്തുന്ന സാമൂഹിക പരിവർത്തന മാതൃകയുടെ നെടും തൂണുകളിൽ ഒന്നാണ് സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലുമായി 1064 കേന്ദ്രങ്ങളിലായി നിലവിൽ വരുന്ന…

സംസ്ഥാനത്ത് ആദ്യം; കൊടുംചൂടിൽ ചത്തത്‌ 497 കറവപ്പശുക്കൾ

സംസ്ഥാനത്ത്‌ ചൂട്‌ കനത്തതോടെ കന്നുകാലികളുടെയും പക്ഷികളുടെയും മരണസംഖ്യ ഉയർന്നു. മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലായി 497 കറവപ്പശുക്കൾ സൂര്യഘാതമേറ്റ്‌ ചത്തു. ഏറ്റവും കൂടുതൽ മരണം നടന്നത്‌ കൊല്ലം ജില്ലയിലാണ്‌. 105 പശുക്കൾ. ഇതാദ്യമാണ്‌ ഇത്രയും പശുക്കൾ ചാവുന്നത്‌. 5 ലക്ഷത്തിലധികം കർഷക…

ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്

നടൻ ജയറാമിന്റെയും നടി പാർവതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. വെള്ളിയാഴ്ച രാവിലെ ഗുരുവായൂർ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും…

വേളിയിൽ രണ്ടായിരത്തിലധികം വരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

ശംഖുംമുഖം: വേളി ടൂറിസ്റ്റ് വില്ളേജിലെ ശംഖ്കുളത്തിലെ രണ്ടായിരത്തിലധികം വരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഒരുകിലോ മുതല്‍ നാല് കിലോ വരെ തൂക്കമുള്ള തിലോപ്പിയ, കരിമീൻ, കണമ്പ് തുടങ്ങിയ ഇനത്തില്‍പ്പെട്ടവയാണ് ചത്തുപൊങ്ങിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വ്യാഴാഴ്ച പുലർച്ചയോടെ കൂടുതല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി.…

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. പത്തനംതിട്ട പെരുമ്പെട്ടി ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ്(90), ഖുല്‍സു ബീവി (85) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി വീട് അടച്ചിട്ട നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പൊലീസിനെ വിവരം…

ഉഷ്ണ തരംഗം: റേഷൻ കട സമയത്തിൽ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോൺ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ…