Month: March 2024

ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശിയായ സിആർപിഎഫ് ജവാൻ അന്തരിച്ചു

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ- ഗിരിജ ദമ്പതിമാരുടെ മകനാണ്. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാർക്കു വിവരം ലഭിച്ചത്. ക്യാമ്പിലെ പരേഡ്…

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. കലക്ടറേറ്റിലെ അഗ്‌നി സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമതാപരിശോധന നടത്തുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം…

വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കാന്‍ കെ-കെയറുമായി കള്ളിയത്ത് ഗ്രൂപ്പ്.

കൊച്ചി: വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയര്‍ വിപണിയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വീടിന്റെ ചോര്‍ച്ച, വിള്ളല്‍, ഈര്‍പ്പം എന്നിവക്കെല്ലാം പരിഹാരമേകുന്ന ഉല്‍പ്പന്നങ്ങളാണ് ഇവ. വീടിന്റെ നിര്‍മ്മാണത്തകരാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കെ-കെയര്‍ ഉല്‍പ്പന്നങ്ങള്‍ ശാശ്വത…

സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത അനിലിന് കടയ്ക്കൽ GVHSS 1990 SSLC ബാച്ച് ആദരം നൽകുന്നു.

2023 ലെ മികച്ച വില്ലേജ് ഓഫീസർ ആയി കേരള സർക്കാർ തിരഞ്ഞെടുത്ത കടയ്ക്കൽ വില്ലേജ് ഓഫീസർ അനിലിന് കടയ്ക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ 1990 ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രിയ സുഹൃത്തിന് ആദരം നൽകുന്നു. 2024 മാർച്ച്‌ 24-പകൽ 11.30 ന് കടയ്ക്കൽ,…

കടയ്ക്കൽ ഇണ്ടവിളയിൽ എം മുകേഷിന്റെ വിജയത്തിനായി LDF നേതൃത്വത്തിൽ കുടുംബ യോഗം

കൊല്ലം പാർലമെന്റ് സ്ഥാനാർഥി എം മുകേഷിന്റെ വിജയത്തിനായി LDF നേതൃത്വത്തിൽ വിപുലമായ കുടുംബ യോഗം സംഘടിപ്പിച്ചു. 21-03-2024 വൈകുന്നേരം 3 മണിയ്ക്ക് ഇണ്ടവിള നടന്ന കുടുംബ യോഗത്തിൽ സി പി ഐ മണ്ഡലം കമ്മിറ്റി അംഗം പി പ്രതാപൻ അധ്യക്ഷനായിരുന്നു. സി…

ടെക്സ്റ്റൈൽ ഷോറൂമുകളിൽ മിന്നൽ പരിശോധന: 710 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്സ്റ്റൈൽ ഷോറൂമുകളിൽ മിന്നൽ പരിശോധനയുമായി തൊഴിൽ വകുപ്പ്. മുന്നൂറോളം നിയമലംഘനങ്ങളാണ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്. ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 82 ഷോറൂമുകളിലാണ് പരിശോധന നടത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്…

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്‌ സോഫ്റ്റ് വെയര്‍

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് ഓർഡർ എന്ന പേരിൽ സോഫ്റ്റ്വെയർ സജ്ജമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗസ്ഥ നിയമനം നടത്തുക. വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളും സിസിടിവി നിരീക്ഷണത്തിൽ…

ലോക്‌സഭ തെരെഞ്ഞെടുപ്പ്‌ : സംസ്ഥാനത്ത് നിലവില്‍ 2,72,80,160 വോട്ടർമാര്‍

മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാര്‍. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാർച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു…

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍…