Month: March 2024

ഓസ്ട്രേലിയയിലെ സിഡ്നിക്ക് സമീപം ഡുബ്ബോയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം

ഡുബ്ബോ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സും,മുംബൈയിൽ സ്ഥിരതാമസമാക്കിയകൊല്ലം – കുണ്ടറ സ്വദേശികളുടെ ഏക മകളും,പത്തനംതിട്ട- കൈപ്പട്ടൂർ സ്വദേശി ജാക്സന്റെ ഭാര്യയുമായ ഷെറിൻ ജാക്സൺ (34) ആണ് തീ പൊള്ളലേറ്റ് മരിച്ചത്. ഷെറിൻ ജാക്സൺ അതീവ ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.ഇന്നലെ പുലർച്ചെയാണ് വീടിന്…

ലോക്സഭാ തിരഞ്ഞെടുപ്പ്: അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ…

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്ലിക്കേഷൻ: വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍

വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും നല്കാൻ വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തല്‍സമയ ഡാറ്റയാണ് ഈ ആപ്പ് വഴി ലഭിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍ ഹെല്‍പ് ലൈന്‍…

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ

പരവൂരിൽ കടലിൽ തിരയിൽ അകപ്പെട്ട രണ്ടു വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ പുനലൂർ സ്വദേശി കാഞ്ഞിരമല അനസ് മൻസിലിൽ അൻസർ (30) മരണപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന അൻസർ ജോലി സംബന്ധമായ ആവശ്യത്തിനാണ് പരവൂരിൽ…

സൗജന്യ ലാപ്ടോപ്പ്: മാർച്ച് 30 വരെ അപേക്ഷിക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് MBBS, Engineering, MCA, MBA, MSc. Nursing, BSc. Nursing, BDS, B-Pharm, M-Pharm, Pharm-D, BSc. Forestry,…

കിംസ്- വിനോദ് നഗർ, പുലയനാർകോട്ട- ടി.ബി സാനിറ്റോറിയം റോഡുകളിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം ജില്ലയിലെ കിംസ്- വിനോദ് നഗർ (സതേൺ എയർ കമാൻഡ് റോഡ്), പുലയനാർകോട്ട- ടി.ബി സാനിറ്റോറിയം റോഡുകളിൽ ബി.എം പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 25, 26 തീയതികളിൽ ഈ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം…

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത…

ജല ദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു

ലോക ജലദിനത്തിന്റെ ഭാഗമായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു. കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ‘ജലം സമാധാനത്തിന്’ എന്നതാണ് ഈ വർഷത്തെ ലോക ജല ദിന സന്ദേശം.…

തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ് ഒരുങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് ‘സക്ഷം’ മൊബൈൽ ആപ്ലിക്കേഷൻ. പ്ലേ സ്റ്റോറിൽ/ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ മനസ്സിലാക്കിയാൽ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്ക് യാതൊരു പ്രയാസവും കൂടാതെ തങ്ങളുടെ…

കടയ്ക്കലിൽ ഗൃഹനാഥനെ കുളത്തിൽ വീണ് മരിച്ച നിലയിൽകണ്ടെത്തി

ഗൃഹനാഥനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങേലി കുളത്തിന് സമീപം വിഷ്ണു ഭവനിൽ ബാബു(58)വാണ് മരിച്ചത് വെള്ളിയാഴ്ചരാവിലെ സ്കൂളിലേ ക്ക് പോകാൻ വന്ന കുട്ടികളാണ് ചിങ്ങേലി യിൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഒരാൾ വീണു കിടക്കുന്ന വിവരം കുളത്തിന് അടുത്തുള്ള…