Month: January 2024

കെ.എസ്.ആർ.ടി ജീവനക്കാർക്കുള്ള പുതിയ യൂണിഫോം വിതരണം ചെയ്തു

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാരെ…

പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി കടയ്ക്കൽ സി ഡി എസിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി

പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കടയ്ക്കൽ സി ഡി എസിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി. സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ സി ഇന്ദിരാഭായി,സി ഡി എസ് അംഗം അജിത, പാലിയേറ്റീവ് നഴ്‌സ്‌ രാജി എന്നിവർ…

കടയ്ക്കൽ പഞ്ചായത്ത്‌ വികസന സെമിനാർ

കടയ്ക്കൽ പഞ്ചായത്ത്‌ വികസന സെമിനാർ 19-01-2024 പതിനൊന്ന് മണിയ്ക്ക് പഞ്ചായത്ത്‌ ടൗൺ ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ എം…

മത്സ്യസമ്പദ് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കം

മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രുപാല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. തിരുവനന്തപുരം വിഴിഞ്ഞം…

കുമ്മിൾ പഞ്ചായത്തിൽ ആനപ്പാറ വാർഡിലെ കരടിക്കുഴി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലെ 41 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്.കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു ഉദ്ഘാടനം ചെയ്തു. കുടിവെള്ള സമിതി കൺവീനർ രാജു അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീമതി KK വത്സ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്…

പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വിൽപ്പന നടത്തുന്ന…

കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ചിതറ കെ പി ഫൗണ്ടേഷൻ “സ്നേഹ വീട്ടിൽ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ചു 17.01.2024-ന് ചിതറ കെ പി കരുണാകരൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന “സ്നേഹവീട് ” എന്ന പകൽവീട്ടിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉൽഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌…

എസ്.പി.സി അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു

ബാലാവകാശ കമ്മിഷന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.പി.സി അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം, തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പരിപാടി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം അഡ്വ. എൻ. സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ…

റെസ്ക്യൂ നെറ്റ് സ്വന്തമായി നിർമ്മിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മാതൃകയാകുന്നു.

ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മിഥിലേഷ് എം കുമാറാണ് റെസ്ക്യൂ നെറ്റ് സ്വന്തമായി നിർമ്മിച്ചു മാതൃകയായത്.മനുഷ്യനെയും മൃഗങ്ങളെയും രക്ഷിക്കുന്നതിനാണ് റെസ്ക്യൂ നെറ്റ് ഉപയോഗിക്കുന്നത്.മനുഷ്യനെ കിണറുകളിൽ നിന്നും കരകയറ്റുന്നതിന് ഉപയോഗിക്കുന്ന റെസ്ക്യൂ നെറ്റ് മൃഗങ്ങളെ രക്ഷിക്കാൻ ഉപയോഗിക്കേണ്ടി വരുമ്പോൾ…

പാലിയേറ്റീവ് ദിന വരാഘോഷത്തിന്റെ ഭാഗമായി കടയ്ക്കൽ താലൂക് ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ്സ്‌

പാലിയേറ്റീവ് ദിന വരാഘോഷത്തിന്റെ ഭാഗമായി കടയ്ക്കൽ താലൂക് ആശുപത്രിയിൽ 15.01.2024,16.01.2024 ദിവസങ്ങളിലായി ആശുപത്രി ജീവനക്കാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.