Month: January 2024

സൈബർ തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ ബന്ധപ്പെടുക; സൈബർ ഡിവിഷൻ രൂപീകരിച്ച് പോലീസ്

ഇന്നത്തെ കാലഘട്ടത്തിൽ സൈബറിടങ്ങളിൽ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല കേസുകളിലും പരാതി നൽകിയാലും നടപടി സ്വീകരിക്കാൻ ഒരുപാട് കാലതാമസം എടുക്കാറുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ പോലീസ് നേരിടുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്ത് പ്രത്യേക…

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ഓപ്പറേഷന്‍ അമൃത്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത്…

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസറഗോഡ് മഞ്ചേശ്വരം മജൂർപള്ള നീരോളികെ സ്വദേശിനിയായ 32കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് കേസിന് ആസ്പദമായ…

ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; സംസ്ഥാനത്ത് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നു

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നു. ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഈ ചികിത്സയിലൂടെ സാധിക്കും. ഈ വിഭാഗം ആരംഭിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടും കോട്ടയം, കോഴിക്കോട്…

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ‘ഹാപ്പിനസ് പാർക്കുകൾ’ എത്തുന്നു: പുതിയ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്കുകൾ നിർമ്മിക്കാനൊരുങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ്. പാർക്കുകൾ നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തണം. ജനങ്ങൾക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പാർക്ക് എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് പുതിയ തീരുമാനം. പാർക്കിന്റെ…

പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി; അം​ഗീകാരം നൽകി ബഹ്റൈൻ പാർലമെന്റ്

പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തി ബഹ്റൈൻ. ബില്ലിന് ബഹ്റൈൻ പാർലമെന്റ് അം​ഗീകാരം നൽകി. ഓരോ തവണയും പ്രവാസികൾ അയയ്ക്കുന്ന ആകെ തുകയ്ക്ക് രണ്ട് ശതമാനം ലെവി ചുമത്തുന്നതാണ് നിയമം. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരി​ഗണനയ്ക്ക്…

സംസ്ഥാന സ്‌കൂള്‍ കലോത്സവം അടിയന്തര സാഹചര്യം നേരിടാന്‍ സുശക്ത സംവിധാനം

അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം കലോത്സവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കാന്‍ പ്രത്യേക കൗണ്ടറുമുണ്ട്. ഓരോ…

പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ.

തിരുവല്ലം വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട്ടിൽ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭക് വീട്ടുകാർക്ക് തൃ വിവരങ്ങൾ ചേർത്തിക്കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പ്രതികളുടെ ബന്ധുകൂടിയായ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് കൊട്ടാരക്കര റൂറൽ…

വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ചു: വീടിനുള്ളിൽ കണ്ടെത്തിയത് വൻ സ്ഫോടകശേഖരം, അച്ഛനും മക്കളും അറസ്റ്റിൽ

കിടങ്ങൂർ : അനധികൃതമായി സ്ഫോടക വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുകയും പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ. കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ കുട്ടിച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69), ഇയാളുടെ മക്കളായ…

ആവേശപ്പൂരം രണ്ടാം ദിനത്തിൽ! കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും തൃശ്ശൂരും

കൊല്ലം: കൊല്ലത്ത് കലോത്സവ മാമാങ്കത്തിന് കൊടിയേറിയപ്പോൾ വേദികളിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദി കീഴടക്കാൻ എത്തുക. ആദ്യ ദിനത്തിൽ തന്നെ വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ…