Month: January 2024

ആവേശം വിതറി വിളംബര റാലി

കടയ്ക്കൽ: ചാണപ്പാറ സൻമാർഗ്ഗാദായിനി സ്മാരക വായനശാലയുടെ 72)-മത് വാർഷികാഘോഷങ്ങളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ഇരുചക്ര വാഹന വിളംബര റാലി ഏറെ ആകർഷകവും ആവേശം പകരുന്നതുമായിരുന്നു. 72 വർഷത്തെ ഓർമിപ്പിച്ച് 72 ഇരു ചക്ര വാഹനങ്ങളിലാണ് പ്രവർത്തകർ പങ്കെടുത്തത്. നിരവധിയായ വനിതകളും കുട്ടികളുമടക്കം നൂറുകണക്കിന്…

ബഷീർ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്

തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ സാഹിത്യപുരസ്കാരം ഇ സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്.…

62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി; കപ്പ് ഏറ്റുവാങ്ങി കണ്ണൂർ

62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. കണ്ണൂ‍രിന്റെ 23 വ‍ർഷത്തിന് ശേഷമുള്ള ഒന്നാം സ്ഥാനം എന്ന നേട്ടത്തോടെയാണ് കലോത്സവത്തിന് കൊട്ടിക്കലാശമാകുന്നത്. കഴിഞ്ഞ വ‍ർഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് മന്ത്രി വി ശിവൻ കുട്ടി…

യു.ഡി.ഐഡി കാർഡ്: ‘തന്മുദ്ര’രണ്ടാംഘട്ട ക്യാമ്പയിൻ ആരംഭിച്ചു

ഭിന്നശേഷി വിഭാഗക്കാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായ യു.ഡി.ഐഡി കാർഡ് ലഭ്യമാക്കുന്നതിന്റെ രണ്ടാംഘട്ട ക്യാമ്പയിനായ ‘തന്മുദ്ര’ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തന്മുദ്ര വെബ്‌സൈറ്റിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. കേരളത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദ…

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതി; ടാലെന്റോ 2024 ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്ത് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമമായ ടാലെന്റോ 2024 തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം തൊഴിൽ പരിശീലനം പൂർത്തിയാക്കി ജോലി ലഭിച്ച ആയിരം പേർക്കുള്ള…

ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

ചെന്നൈ മലയാളികൾക്ക് ആശ്വാസവാർത്തയുമായി കെഎസ്ആർടിസി. ചെന്നൈയിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, തിരിച്ചുമാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തുക. ജനുവരി 11, 12 തീയതികളിൽ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്ന യൂണിറ്റുകളിൽ നിന്നാണ് ചെന്നൈ സ്പെഷ്യൽ സർവീസുകൾ…

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലാണ് സംഭവം. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്.…

കെവൈസി പുതുക്കാനെന്ന പേരിൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു: മലപ്പുറം സ്വദേശിയ്ക്ക് നഷ്ടപ്പെട്ടത് 2,71,000 രൂപ

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. കെവൈസി പുതുക്കാനെന്ന വ്യാജേന ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തത മലപ്പുറം തിരൂർ സ്വദേശിയ്ക്ക് നഷ്ടമായത് 2,71,000 രൂപയാണ്. സംഭവത്തെ തുടർന്ന് മലപ്പുറം സ്വദേശി നൽകിയ പരാതി ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ചിരിക്കുകയാണ് പോലീസ് ജനുവരി ആറിന്…

IPTA സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും കടയ്ക്കലിൽ

ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ കടയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു. “സ്നേഹത്തിന്റെ ക്യാൻവാസ് “, “സ്നേഹ സന്ദേശ മാജിക് ഷോ”, നാടൻ പാട്ട്, നൃത്ത സന്ധ്യ എന്നീ പരിപാടികളാണ് അരങ്ങേറിയത്. 2024…

ഇന്ത്യ ആസ്ട്രേലിയ റിലേഷൻസ് സി ഇ ഒ – മന്ത്രി ഡോ. ബിന്ദു കൂടിക്കാഴ്ച

ഉന്നതവിദ്യാഭ്യാസത്തിലും തൊഴിൽ പരിശീലനത്തിലും ഓസ്ട്രേലിയ കേരളവുമായി ദീർഘകാല ബന്ധം ആഗ്രഹിക്കുന്നതായി ഇന്ത്യ ആസ്ട്രേലിയ റിലേഷൻസ് സിഇഒ ടിം തോമസ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെ അറിയിച്ചു. മന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ നൈപുണ്യതയാർന്ന വിഭവശേഷിയെ അദ്ദേഹം…