
കൊച്ചി: പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായി. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കുറുവ സ്വദേശി അബ്ദുൾ ലത്തീഫ് (വയസ്സ് 36) എന്നയാളെ അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യം വച്ച് വിൽപ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്
പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി കെ മുഹമ്മദ് ഷഫീഖ് , ടി ഷിജു മോൻ, പ്രിവന്റീവ് ഓഫീസർമാരായ, ഡി ഷിബു, യു കുഞ്ഞാലൻകുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ് എ കെ, സുനീർ, ഡ്രൈവർ പുഷ്പരാജ് കെ എന്നിവർ പങ്കെടുത്തു.


