Month: December 2023

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ…

ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും; സമാപനച്ചടങ്ങിൽ മുഖ്യാതിഥി പ്രകാശ് രാജ്

28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. ​വൈകിട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങും. വെള്ളിയാഴ്ച അഞ്ചു തിയറ്ററുകളിലായി 15 ചിത്രങ്ങളുടെ പ്രദർശനം മാത്രമാണുള്ളത്.…

ചിതറയിൽ  പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണ് മരിച്ചു

ചിതറയിൽ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്. കഴിഞ്ഞദിവസം മതിര മന്ദിരം കുന്നിൽ പണം വച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ചിതറ പോലീസ് എത്തിയത്.പോലീസിനെ കണ്ട ചീട്ടുകളി സംഘം…

ദേശീയ ഊർജ്ജ കാര്യക്ഷമതാ പുരസ്‌കാരം: വീണ്ടും നേട്ടവുമായി കേരളം

ദേശീയ ഊർജ്ജ കാര്യക്ഷമതാ പുരസ്‌കാരം 2023 ൽ കേരളത്തിന് നേട്ടം. ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊർജ്ജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളം ഉൾപ്പെട്ടിട്ടുള്ളത്.…

നരഭോജി കടുവ; തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം ഇന്ന് വയനാട്ടിലെത്തും

വയനാട്: വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിലിനിടെ കഴിഞ്ഞ ദിവസം കൂടല്ലൂരില്‍ വീണ്ടും കടുവയെത്തിയതോടെ പിടികൂടാനായി പ്രദേശത്ത് മൂന്നു കൂടുകളും 24 ക്യാമറകളും സ്ഥാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം ഇന്ന് വയനാട്ടിലെത്തും.ഡോക്ടർ, ഷൂട്ടേഴ്സ്, പട്രോളിങ് ടീം…

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു.

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 30 എസ് സി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ധനസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍…

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ നവകേരള സദസ്സിനോട് അനുബന്ധിച്ച് പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരി വി നായര്‍ അധ്യക്ഷനായി.…

സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി

തൃശൂര്‍: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റ് ഇട്ട് അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളജ് അധ്യാപകന്‍ പത്തുലക്ഷം രൂപ പിഴ…

നവകേരള സദസ്സുമായി ബന്ധപ്പെട്ട കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ അറിയിപ്പ്

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചടയമംഗലം നിയോജക മണ്ഡലത്തിലെ ജില്ലാ – താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് സമിതി കൺവീനറന്മാർ എന്നിവരുടെ യോഗം 12 .12 .2023 ൽ ചേർന്ന് എടുത്ത തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.1 .നവകേരള സദസ്സിന്റെ…

നവകേരള സദസ്സ് ജില്ലയില്‍ വിവിധ പരിപാടികള്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങളെല്ലാം ഡിസംബര്‍ 18 മുതല്‍ 20 ജില്ലയിലെ നിയോജകമണ്ഡലങ്ങളിലായി നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം വിവിധ കല-കായിക- മത്സരപരിപാടികള്‍ സംഘടിപ്പിക്കുന്നു. ബൈക്ക് റാലി നവകേരള സദസിന്റെ പ്രചരണാര്‍ഥം ചടയമംഗലം നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 16 ബൈക്ക് റാലി മെഗാ തിരുവാതിര…