Month: December 2023

ഓട്ടോമറിഞ്ഞ് കുമ്മിൾ സ്വദേശിയായ വ്യാപാരി മരിച്ചു.

കോലിഞ്ചി, വട്ടത്താമര ഫാഹിസ് മൻസിൽ 58 വയസ്സുള്ള ഫസലുദീൻ സാഹിബ്‌ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പുതുക്കോട് ജംഗ്ഷനിൽ തുണിക്കട നടത്തിവരികയായിരുന്നു പരേതൻ.ഇന്ന് രാവിലെ കുന്നിൽ കടയിൽ വച്ചാണ് ഫസലുദീൻ സഞ്ചരിച്ച ഓട്ടോ അപകടത്തിൽപ്പെട്ടത്.

കുമ്മിൾ പഞ്ചായത്ത്‌ ഇരട്ടക്കുളം, സുമതിമുക്ക് മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

കുമ്മിൾ പഞ്ചായത്ത്‌ ഇരട്ടക്കുളം, സുമതിമുക്ക് മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവ്വഹിച്ചു.2023 ഡിസംബർ 17 രാവിലെ 10 മണിയ്ക്ക് സുമതി മുക്കിൽ നടന്ന ചടങ്ങിൽ കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌…

നവകേരള സദസ്സ് കടയ്ക്കൽ GVHSS SPC യുണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കടയ്ക്കൽ GVHSS ലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 16-12-2023 ൽ ചടയമംഗലം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിസംബർ 20 ന് കടയ്ക്കലിൽ നവകേരള സദസ്സ് വിളംബരം ചെയ്തുകൊണ്ടുള്ള ഫ്ലാഷ് മോബ് നടന്നു. ചിതറ, മടത്തറ, കടയ്ക്കൽ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ കുട്ടികൾ പരിപാടി…

കടയ്ക്കൽ GVHSS 1990 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ആർട്ട്‌ ഗാലറിയുടെ നവീകരണത്തിനായി 50000 രൂപ നൽകി.

കടയ്ക്കൽ GVHSS ലെ 1990 SSLC ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സ്കൂളിന്റെ അഭിമാന സ്തംഭമായ “ആർട്ട്‌ ഗാലറി” യുടെ നവീകരണത്തിനായി പിരിച്ചെടുത്ത 50000 രൂപ സ്കൂളിന് നൽകി.സ്കൂൾ പ്രധാന അദ്ധ്യാപകൻ റ്റി വിജയകുമാർ തുക ഏറ്റുവാങ്ങി.

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിച്ചു.

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ആത്മ പ്രോജക്ട് ഡയറക്ടര്‍ സി എല്‍ മിനി അധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍…

കശുവണ്ടി പ്രതിസന്ധിക്ക് പരിഹാരം വേണം – എസ് ജയമോഹന്‍

കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയംമാറ്റം അനിവാര്യമെന്ന് കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍. നവകേരള സദസ്സിനു മുന്നോടിയായി ഫെഡറേഷന്‍ ഓഫ് കാഷ്യു പ്രോസസ്സേര്‍സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് നടത്തിയ സെമിനാര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടണ്ടി ഇറക്കുമതിയിലെ…

കൊല്ലം ജില്ലയിലെ പി എസ് സി അറിയിപ്പ്

ജില്ലയില്‍ വനം വകുപ്പില്‍ ഡിപ്പോ വാച്ചര്‍/റിസര്‍വ്വ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ : 408/2021) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരികഅളവെടുപ്പ് ഡിസംബര്‍ 21, 22 തീയതികളില്‍ രാവിലെ 8.30 മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ നിന്നും…

നവകേരള സദസ്സിന് മുന്നോടിയായി കടയ്ക്കലിൽ ഇന്ന് വിളംബര ജാഥയും, DJ നൈറ്റും

നവകേരള സദസ്സിന് മുന്നോടിയായി കടയ്ക്കലിൽ ഇന്ന് (16-12-2023) വിളംബര ജാഥയും, DJ നൈറ്റും സംഘടിപ്പിയ്ക്കുന്നു.കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. വൈകുന്നേരം മൂന്ന് മണിയ്ക്ക് വിപ്ലവ സ്മാരകത്തിൽ നിന്നും ബൈക്ക് റാലി ആരംഭിയ്ക്കും, ഫ്ലാഗ് ഓഫ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം…

ചാരായം വാറ്റാനായി പാകപ്പെടുത്തിയ 145 ലിറ്റർ കോട ചടയമംഗലം എക്‌സൈസ് സംഘം കണ്ടെടുത്തു

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കടയ്ക്കൽ, വലിയവേങ്കാട് നിന്നും 145 ലിറ്റർ ചാരായം വറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു .വലിയവേങ്കാട് ദേശത്തു ജിഷ വിലാസം വീട്ടിൽ ജ്ഞാനശീലൻ…

യൂട്യൂബ് ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനംനൽകി 250 കോടി തട്ടി: രണ്ടുപേർ പിടിയില്‍

പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ 250 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്‌നാട് ആമ്പൂര്‍ സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36), എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ്…