Month: December 2023

കുടുംബശ്രീ ക്രിസ്തുമസ് കേക്ക് വിപണനം ആരംഭിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് അങ്കണത്തില്‍ കേക്ക് വിപണന മേള ആരംഭിച്ചു.ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 12 കുടുംബശ്രീ യൂണിറ്റുകളാണ് വിപണനത്തിനായി എത്തിയിട്ടുള്ളത്. ഗുണമേൻമയുള്ളതും ഹോം മേഡ് ഉത്പന്നങ്ങളുമാണ് ഇവിടെ വില്ക്കുന്നത്. പല അളവിലും തൂക്കത്തിലും ഉള്ള 11 ഇനത്തിനുള്ള കേക്കുകളും…

നിമിഷ നേരം കൊണ്ട് നവകേരള വേദി ശുചിയാക്കി കടയ്ക്കലിന്റെ ഹരിത സേന

ചവറുകളും, ഫുഡ്‌ വേസ്റ്റുകളും നിറഞ്ഞ കടയ്ക്കലിലെ നവ കേരള വേദി വൃത്തിയാക്കുക എന്നത് സംഘാടകസമിതിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ആ ദൗത്യം വളരെ ഭംഗിയായി ചെയ്തു തീർക്കാൻ കടയ്ക്കലിന്റെ പെൺ സേനയ്ക്കായി.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് കീഴിൽ 19 വാർഡുകളിലെ…

മഹാ ജനസമുദ്രത്തെ സാക്ഷി നിർത്തി കടയ്ക്കലിൽ നവകേരള സദസ്സ്.

മഹാ ജനസമുദ്രത്തെ സാക്ഷി നിർത്തി കടയ്ക്കലിൽ നവകേരള സദസ്സ് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ നടന്ന ചടങ്ങിൽ ചടയമംഗലം എം എൽ എ യും മന്ത്രിയുമായ ജെ ചിഞ്ചുറാണി അധ്യക്ഷയായിരുന്നു, സംഘടകസമിതി കൺവീനർ വിമൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കടയ്ക്കലിൽ ഒരു പൊതുപരിപാടിയിൽ…

അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രിയുടെ ആദരം കടയ്ക്കൽ നവകേരള വേദിയിൽ വച്ച് നൽകി

അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രിയുടെ ആദരം കടയ്ക്കൽ നവകേരള വേദിയിൽ വച്ച് നൽകി കടയ്ക്കൽ നടന്ന നവകേരള സദസ്സിലെ വേദിയിൽ വച്ചാണ് അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരം നൽകിയത്.മാതാപിതാക്കളോടൊപ്പം അബിഗേൽ സാറ ആദരം ഏറ്റുവാങ്ങി.നവംബർ 27 തിങ്കളാഴ്ച…

കെ-സ്മാർട്ട് ഉദ്ഘാടനം ജനുവരി ഒന്നിന്

കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും “’കേരളസൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ” (കെ-സ്മാർട്ട്) സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ നിലവിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10 ന് കൊച്ചി കലൂർ…

യുവനിരയ്ക്ക് കരുത്തേറ്റാൻ കുടുംബശ്രീ; ഡിസംബർ 23ന് ഓക്‌സോമീറ്റ്

കുടുംബശ്രീയുടെ യുവനിരയായ ഓക്‌സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. ഡിസംബർ 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും സംഘടിപ്പിക്കുന്ന ഓക്‌സോമീറ്റാണ് കുടുംബശ്രീയുടെ പ്രയാണത്തിൽ പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നത്. 46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് പുറമേ അഭ്യസ്തവിദ്യരായ യുവതികളെക്കൂടി…

വെള്ളിനല്ലൂർ പഞ്ചായത്തിൽ വായ്പാ സബ്‌സിഡി ലൈസൻസ് മേള

വ്യവസായ വകുപ്പും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വായ്പ, സബ്‌സിഡി ലൈസന്‍സ് മേള ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി രമേശന്‍ അധ്യക്ഷനായി. വിവിധ പദ്ധതികളെ കുറിച്ച് വെട്ടിക്കവല വ്യവസായ വികസന…

ക്ഷീരകര്‍ഷകര്‍ക്ക് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കാമധേനു കിടാരിപാര്‍ക്കില്‍ നിന്ന് മികച്ച പശുക്കളെ വാങ്ങാന്‍ അവസരം

ക്ഷീരകര്‍ഷകര്‍ക്ക് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കാമധേനു കിടാരിപാര്‍ക്കില്‍ നിന്ന് മികച്ച പശുക്കളെ വാങ്ങാന്‍ അവസരം. പശുക്കളെ ഇടനിലക്കാരില്ലാതെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയാണ് അണപ്പാട് സ്വദേശിനി നസീലയുടെ കാമധേനു ഡയറിഫാമിനോട് അനുബന്ധിച്ചുള്ള കിടാരി പാര്‍ക്കിലൂടെ. ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമാണിത്.കിടാരികളെ മറ്റ്…

നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലെ യുവാക്കള്‍ക്കക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി ഉദ്ഘാടനം ചെയ്തു.കുളത്തുപ്പുഴ സെഞ്ച്വറി സ്‌പോര്‍ട്‌സ് ഹബ് ടര്‍ഫിലായിരുന്നു മത്സരങ്ങള്‍. സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ട്രോഫിയും മെഡലും കശുവണ്ടി വികസന…

നവകേരള സദസിൻ്റെ ഭാഗമായി കേരള കാഷ്യൂ കോർപ്പറേഷൻ ചിന്നക്കടയിൽ ഒരുക്കിയിരിക്കുന്ന വിപണന – സംസ്കരണ കേന്ദ്രം ശ്രദ്ധേയമാകുന്നു.

കാഷ്യൂ കോർപ്പറേഷൻ്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെല്ലാം വിപണന കേന്ദ്രത്തിൽ ലഭിക്കും. നവകേരള സദസ്സും ക്രിസ്തുമസും പ്രമാണിച്ച് പരിപ്പ് വാങ്ങുന്നവർക്ക് 30% ഡിസ്കൗണ്ട് ലഭിക്കും. കോർപ്പറേഷൻ്റെ എല്ലാ ഉൽപ്പന്നങ്ങളും പ്രദർശന കേന്ദ്രത്തിലുണ്ട്, പുതിയ തലമുറയിൽപ്പെട്ടവർക്ക് കശുവണ്ടിയുടെ പ്രോസസിംഗ് രീതി മനസ്സിലാക്കാൻ കഴിയുന്ന സംസ്കരണ പ്രദർശനവും…