ബിരിയാണിയിൽ കോഴിത്തല: തിരൂരിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

ബിരിയാണിയിൽ കോഴിത്തല: തിരൂരിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

തിരൂര്‍: മലപ്പുറം തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. മുത്തൂരിലെ പൊറോട്ട സ്റ്റാൾ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. അന്വേഷണത്തിൽ ഹോട്ടലിന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. തിരൂ‍ർ പിസി…

സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി; പാലക്കാട് ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ 32 കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ…

യുക്രൈയിനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: യുക്രൈനിലെ കാർക്കിവ് ദേശീയ സർവകലാശാലയിൽ എംബിബിഎസ് വിദ്യാർത്ഥികളായിരിക്കെ യുദ്ധം കാരണം തിരികെ നാട്ടിലെത്തിയ സഹോദരിമാർക്ക് മറ്റൊരു രാജ്യത്ത് പഠനം പൂർത്തിയാക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ വായ്പ സംഘടിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ്…

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധനം: ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആരാധനാലയങ്ങളിൽ അ‌സമയങ്ങളിൽ വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും ഒപ്പം അസമയം ഏതെന്ന് കോടതി ഉത്തരവിൽ…

ദീപാവലി: പടക്കം പൊട്ടിക്കൽ രാത്രി എട്ടു മുതൽ പത്തു വരെ

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കിയും നിയന്ത്രിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. വായൂ ഗുണനിലവാരം മിതമായതോ…

സഹകരണ മേഖലയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിലില്ല: മുഖ്യമന്ത്രി

സഹകരണ മേഖലയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ലെന്നും അത്ര വിപുലമാണു കേരളത്തിലെ സഹകരണ മേഖലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകാരി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തു വീടുകൾതോറും…

പുക പരിശോധനാ സർട്ടിഫിക്കറ്റിന് പിഴ കുടിശ്ശിക ബാധകമാക്കും; മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ്…

വികസന ക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്നതും വിജിലിൻസ് ശ്രദ്ധിക്കണം: മുഖ്യമന്ത്രി

വികസന, ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നതില്ലെങ്കിൽ അതു നാടിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കാര്യങ്ങൾ കൃത്യനിഷ്ടയോടെ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്നതിൽ വിജിലൻസ് വിഭാഗം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജിലൻസ്…

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, സഹോദരനും കുത്തേറ്റു

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം.…

മൺട്രോത്തുരുത്തിൽ വിനോദ യാത്രയ്ക്കിടെ കാൽ വഴുതി വീണ് കടയ്ക്കൽ സ്വദേശി ലാൽ കൃഷ്ണ അന്തരിച്ചു

കടയ്ക്കലിൽ നിന്ന് വന്ന 6 സുഹൃത്തുക്കൾ കണ്ണങ്കാട്ട് കടവിന് അടുത്തുള്ള കണ്ടൽകാടിന് സമീപം നിന്ന് ഫോട്ടോ എടുക്കുമ്പോൾ കടയ്ക്കൽ സ്വദേശി ലാൽ കൃഷ്ണ കാൽ വഴുതി വെള്ളത്തിൽ വീഴുകയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയും ചെയ്തു. മൺട്രോത്തുരുത്ത് വില്ലേജിൽ ചേരിക്കാടിന് സമീപമാണ് അപകടം…