Month: November 2023

അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗില്‍ തമ്മില്‍ത്തല്ല്, അധ്യാപകരായ ഭാര്യക്കും ഭര്‍ത്താവിനും സസ്‌പെന്‍ഷന്‍

കോഴിക്കോട് : നരിക്കുനി എരവന്നൂര്‍ എയുപി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയില്‍ നടപടി. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാര്‍ശ…

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത്(52) ആണ് മരിച്ചത്. ​വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാർഡിൽ നിന്ന് നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ബന്ധുക്കൾക്ക്…

ബംഗളൂരുവിൽ ബൈക്ക് അപകടം: കാസർ​ഗോഡ് സ്വദേശി മരിച്ചു

ബംഗളൂരു: ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസർ​ഗോഡ് തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിഖിന്റെ മകന്‍ മജാസ്(34) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്. സ്വകാര്യ…

മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്. ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡെയറിയിൽ…

കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി

തീരദേശവാസികളുടെ ചിരകാല സ്വപ്നമായ കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്,…

കേരള ലോകായുക്താ ദിനാചരണം ജസ്റ്റിസ് ബി.വി നാഗരത്‌ന ഉദ്ഘാടനം ചെയ്തു

കേരള നിയമസഭയിൽ സംഘടിപ്പിച്ച കേരള ലോകായുക്താ ദിനാചരണം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന ഉദ്ഘാടനം ചെയ്തു. ഭരണ പ്രക്രിയ എല്ലായിപ്പോഴും അഴിമതി രഹിതമായിരിക്കണമെന്ന് ജസ്റ്റിസ് പറഞ്ഞു. നമ്മുടെ സമൂഹത്തിൽ അഴിമതി നടക്കുന്നതിന്റെ മൂലകാരണം ആർത്തിയാണ്. അഴിമതി കാൻസർ കോശങ്ങളെപ്പോലെയാണ്.…

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12ന്

ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 12 നും വോട്ടെണ്ണൽ 13നും നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (16/11/2023) പുറപ്പെടുവിക്കും. നാമനിർദേശ…

ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിൾ ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ബാലസൗഹൃദ കേരളം ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.…

ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശം: അഡ്വ ഇന്ദിരാ രവീന്ദ്രൻ

ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശം: അഡ്വ ഇന്ദിരാ രവീന്ദ്രൻ.കടയ്ക്കൽ: ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവും അനുഭവവും സ്ത്രീ സമൂഹത്തിൻ്റെ പുരോഗതിക്കായി ഉപയോഗിക്കാൻ കഴിയണമെന്നും സോഷ്യൽ…

ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് തുടക്കം; കേരള പവിലിയൻ ഉദ്ഘാടനം ചെയ്തു

നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള 2023 (IITF 2023 ) യിൽ കേരള പവലിയൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന കേരള…

error: Content is protected !!