
വീടിന്റെ ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷിൻ തീപിടിച്ച് കത്തി നശിച്ചു. വീട്ടിൽ ആളില്ലായിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. വെങ്ങാനൂർ നെല്ലിവിള വിമല ഭവനിൽ പ്രദീപ് കുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. മുറിക്കുള്ളിൽ നിന്നു പുകയും പ്ലാസ്റ്റിക്കിന്റെ ഗന്ധവും അനുഭവപ്പെട്ട നാട്ടുകാർ വിഴിഞ്ഞം ഫയർഫോഴ്സിൽ വിവരമറിയിച്ചു.
തുടർന്ന്, ഫയർഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു





