Month: October 2023

കരിപ്പൂരിൽ സ്വര്‍ണ്ണവേട്ട: 2.33 കോടിയുടെ സ്വർണ്ണം പിടികൂടി, വാങ്ങാനെത്തിയവരടക്കം ഏഴുപേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്നു സംഭവങ്ങളിലായി അഞ്ച് യാത്രക്കാരെയും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരെയും അറസ്റ്റുചെയ്തു. ദോഹയിൽ നിന്നു കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവും ജിദ്ദയിൽനിന്നു കടത്താൻ ശ്രമിച്ച…

ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ പോസ്റ്റും ലൈനും അഴിച്ചുമാറ്റി: കെഎസ്ഇബിക്ക് പിഴയിട്ട് കോടതി

ചെറുതോണി: ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് കെഎസ്ഇബിക്ക് പിഴയിട്ട് കോടതി. എട്ടു ദിവസത്തോളം വൈദ്യുതി നിഷേധിച്ചതിന് ഉപഭോക്താവിന് കെഎസ്ഇബി 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കണം. കെഎസ്ഇബി പൈനാവ് സെക്ഷൻ പരിധിയിലെ ഉപഭോക്താവ് വാഴത്തോപ്പ് പൂന്തുരുത്തിയിൽ…

ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് കമ്പി കൊണ്ട്‌ ആക്രമിച്ചു: 25കാരന്‍ പിടിയിൽ

ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് വടി കൊണ്ട്‌ ആക്രമിച്ച കേസിൽ 25കാരന്‍ പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ് (25) ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ…

കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര 300 നോട്ടൗട്ട്; ഉല്ലാസയാത്ര പോയത് 11,800 പേര്‍

കൊല്ലം കെ.എസ്.ആര്‍.ടി.സി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11,800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി…

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്‍ അംഗമാണ്. മൂന്ന് തവണ നിയമസഭാംഗമായി.…

ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികമായിരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി…

അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബസുകളിൽ സൗജന്യയാത്ര: ഉത്തരവ് പുറത്തിറക്കി സർക്കാർ

അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി – സ്വകാര്യ ബസുകളിൽ ഇനി സൗജന്യ യാത്ര. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നവംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.…

കടയ്ക്കൽ GVHSS ൽ ജില്ലാ-ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത്‌ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

05-10-2023 ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുയോഗവും, ബ്ലോക്ക് പദ്ധതികളുടെ സമർപ്പണവും ബ്ലോക്ക് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അഡ്വ. TR തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു,സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു, സ്കൂൾ ഹെഡ് മാസ്റ്റർ റ്റിവിജയകുമാർ…

2024ലെ പൊതു അവധികൾ പ്രഖ്യാപിച്ചു: പട്ടിക കാണാം

അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രിസഭ 2024ലെ പൊതു അവധികൾ അംഗീകരിച്ചു. ആകെ 26 അവധി ദിനങ്ങളാണ്. ഇതിൽ 20 എണ്ണവും പ്രവർത്തി ദിവസങ്ങളിലാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ നിയമം,…

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിൽ അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍…