
ഇടുക്കി, പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ. വിതുര സ്വദേശി ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും രണ്ട് ആനക്കൊമ്പുകളും പിടിച്ചെടുത്തു.





