Month: September 2023

ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ച് റെയില്‍വേ ബോര്‍ഡ്

ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം റെയില്‍വേ ബോര്‍ഡ് പരിഷ്‌കരിച്ചു. പത്തിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം 50,000 രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി. ഗുരുതരമായി പരിക്കേറ്റവര്‍ക്കുള്ള സഹായം 25,000 രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായും…

സാനിറ്ററി പാഡിനകത്ത് 29 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ച് യുവതി, കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ്

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. 29 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സാനിറ്ററി പാഡിനകത്ത് ഇവർ 679 ഗ്രാം സ്വർണം ഒളിപ്പിക്കുകയായിരുന്നു. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ദുബായിൽ നിന്നും എത്തിയ തമിഴ്നാട്…

‘കണക്ട് 2k23′ തൊഴില്‍ മേളയില്‍ പങ്കെടുക്കാം

കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് ‘കണക്ട് 2k23’ തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച്…

പുതിയ നിറം, ഡിസൈലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം…

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍ന്നു: യുവാവ് അറസ്റ്റിൽ

നാ​ഗ​മ്പ​ടം ബ​സ്റ്റാ​ന്‍ഡി​നു​സ​മീ​പം വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍ന്ന കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റിൽ. പ​ത്ത​നം​തി​ട്ട വ​യ്യാ​ട്ടു​പു​ഴ മ​ണ്ണു​ങ്ക​ല്‍ എ​സ്. അ​ജ​യി(45)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പതി​ന് ഇ​യാ​ള്‍ കോ​ട്ട​യം…

ജോലിക്കു നിന്ന വീ​ട്ടി​ല്‍ നി​ന്നും പ​തി​നൊ​ന്ന​ര പ​വ​ന്‍ സ്വ​ര്‍ണം മോ​ഷ്‌​ടി​ച്ചു: ഹോം ​ന​ഴ്‌​സും മ​കനും അറസ്റ്റിൽ

ക​ടു​ത്തു​രു​ത്തി​യി​ലെ വീ​ട്ടി​ല്‍ നി​ന്നും പ​തി​നൊ​ന്ന​ര പ​വ​ന്‍ സ്വ​ര്‍ണം മോ​ഷ്‌​ടി​ച്ച കേ​സി​ല്‍ ഹോം ​ന​ഴ്‌​സാ​യ അ​മ്മ​​യും മ​ക​നും അ​റ​സ്റ്റിൽ. വാ​ഗ​മ​ണ്‍ കൊ​ച്ചു​ക​രി​ന്തി​രി ഭാ​ഗ​ത്ത് നെ​ല്ലി​ക്കു​ന്നോ​ര​ത്ത് മ​ല​യി​ല്‍പു​തു​വേ​ല്‍ അ​ന്ന​മ്മ (കു​ഞ്ഞു​മോ​ള്‍-63), മ​ക​ന്‍ എ​ന്‍.​ഡി. ഷാ​ജി (40) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് ആണ്…

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലോഗോ; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പുതിയ ബ്രാൻഡ് ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പുതിയ ലോഗോ തുറമുഖത്തിന്റെ കീർത്തിമുദ്രയായി എന്നും തിളങ്ങിനിൽക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു. ഒരു കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കുന്ന ദൃശ്യത്തിൽനിന്നു ‘വി’ എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ മാതൃകയിൽ തയാറാക്കിയ…

നവകേരള നിർമ്മിതി: മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും

നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും…

ലോട്ടറിയില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കിട്ടുന്നത് ചെറിയ തുക: മൂന്നു ശതമാനത്തില്‍ താഴെയെന്ന് ധനമന്ത്രി

ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ പ്രധാന്യം വലുതാണെന്നും ബാലഗോപാല്‍ പറഞ്ഞു. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു…

ചിറക്കരയില്‍ പേവിഷ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പേവിഷബാധാനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുന്നതിനായി പേവിഷ നിര്‍മാര്‍ജന വാക്‌സിനേഷന്‍ ക്യാമ്പിന് കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് സെപ്റ്റംബര്‍ 23ന് അവസാനിക്കും.…