Month: August 2023

കശുമാവ് കൃഷിവ്യാപനം; ശക്തമായ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി

കശുമാവ് കൃഷിവ്യാപനത്തിനും ആഭ്യന്തര ഉൽപ്പാദന വർധനയ്ക്കും കരുത്തുറ്റ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി. 500 ഹെക്‌ടറിലേറെ സ്ഥലത്ത് കൃഷി വ്യാപിക്കാനാകുന്ന തരത്തിൽ വിവിധ പദ്ധതികളിലൂടെ അത്യുൽപ്പാദനശേഷിയുള്ള ഒന്നരലക്ഷം ​ഗ്രാഫ്റ്റ് തൈയാണ് ഈവർഷം സൗജന്യമായി വിതരണംചെയ്‌തത്. ഏഴായിരത്തിലേറെ കർഷകരാണ് ​ഗുണഭോക്താക്കൾ. വ്യക്തി​ഗത…

കൊല്ലത്ത് റിട്ട. അധ്യാപകന്‍റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം: മൂന്നരപ്പവന്‍റെ ആഭരണം കവർന്നു

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേ‍ഡ് അധ്യാപകന്‍റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്‍റെ ആഭരണം മോഷ്ടാക്കള്‍ കവര്‍ന്നു. കൊല്ലശ്ശേരിൽ സുരേഷിന്‍റെ വീട്ടിലായിരുന്നു മോഷണം. ഭാര്യ സെക്രട്ടേറിയറ്റ് ജീവനക്കാരിയായതിനാൽ കുടുംബത്തോടെ തിരുവനന്തപുരത്തായിരുന്നു താമസം.കഴിഞ്ഞ ദിവസം വൈകീട്ട് സുരേഷും…

മാലിന്യ സംസ്കരണം: നിയമലംഘകർക്ക് പ്രത്യേക പരിശീലന ക്ലാസുമായി തദ്ദേശ വകുപ്പ്

മാലിന്യം കൃത്യമായി സംസ്കരിക്കാത്തവർക്കും, നിയമലംഘനം നടത്തിയവർക്കും പ്രത്യേക പരിശീലന ക്ലാസ് ഉടൻ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. നിയമലംഘനത്തിന് പിഴ അടച്ചവരെയും, നോട്ടീസ് ലഭിച്ചവരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക പരിശീലന ക്ലാസ് നൽകുക. ഇത് സംബന്ധിച്ച വിവരങ്ങൾ തദ്ദേശ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ…

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐക്ക് പുതിയ വർക്ക്‌ഷോപ്പ് മന്ദിരം

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെ പുതിയ വർക്ക്‌ഷോപ്പ് മന്ദിരം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്ഗധരായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ വ്യാവസായിക പരിശീലനകേന്ദ്രങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ഐടിഐകൾ ഔപചാരിക വിദ്യാഭ്യാസത്തിനും വ്യവസായ ആവശ്യങ്ങൾക്കും ഇടയിലുള്ള പാലമായി…

റേഷൻ വിഹിതം കൈപ്പറ്റാത്ത മുൻഗണനാ കാർഡുകാരെ കണ്ടെത്തും: മന്ത്രി ജി.ആർ അനിൽ

സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകളിൽ 11,590 പേർ കഴിഞ്ഞ ആറു മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതിൽ ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാർഡുകൾ ഉണ്ടെന്നും അവർ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലായെന്നും ഭക്ഷ്യ പൊതുവിതരണ…

കെഫോൺ: പ്രാദേശികകേബിൾ, ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം നടത്തി

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെഫോൺ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക കേബിൾ / ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ ആദ്യ സംഗമം തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ സംഘടിപ്പിച്ചു. വീടുകളിൽ കണക്ഷനെത്തിക്കുന്നതിനായി കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന കേബിൾ/ ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്…

അച്ഛന്റെ കൈയ്യിൽ നിന്നും എടുത്ത ടിക്കറ്റിന് മകന് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം.

വല്ലാത്തൊരു ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്. അല്ലെങ്കിൽ അച്ഛന്റെ കൈയ്യിൽ നിന്നും വാങ്ങിയ ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം അടിക്കുമോ? അതും 80 ലക്ഷം രൂപ. കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തിൽ രാജേഷ് കുമാറിന് അടിച്ചത്.…

പുന്നമടക്കായലിൽ ആവേശോത്സവം, നെഹ്റു ട്രോഫി വള്ളം കളി ഇന്ന്

വള്ളംകളി പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ നെഹ്റുട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലിൽ നടക്കും. നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കാണ് ഇന്ന് പുന്നമടക്കായൽ…

നിയമസഭാ സെക്രട്ടറിയേറ്റിൽ പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും

നിയമസഭാ സെക്രട്ടറിയേറ്റിൽ പരിപാലിച്ചുവരുന്ന പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും. നിയമസഭയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലാണ് ലേലം നടക്കുക. 19-ന് രാവിലെ 11.00 മണി മുതൽ പശുക്കളെ പരസ്യമായി ലേലം ചെയ്യുന്ന നടപടികൾ ആരംഭിക്കുന്നതാണ്. 18 മുതൽ 24 മാസം…

നടി ജയപ്രദയ്ക്ക് 6 മാസം തടവും 5000 രൂപ പിഴയും വിധിച്ച് കോടതി

നടിയും മുൻ എംപിയുമായ ജയപ്രദേശയ്ക്ക് ആറ് മാസത്തെ തടവും 5000 രൂപ പിഴയും വിധിച്ച് എഗ്മോർ കോടതി. ചെന്നൈയിൽ ജയപ്രദയുടെ ഉടമസ്ഥതതയിൽ ഉള്ള സിനിമ തീയറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് വിധി.അണ്ണാശാലയിലാണ് സിനിമ തീയറ്റർ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ ഇഎസ്ഐ…