കടയ്ക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ക്യാമ്പിന് കൊല്ലം ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി രാജു നേതൃത്വംനൽകുന്നു.ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ കോച്ചുകളാണ് സെലക്ഷൻ നടത്തുന്നത്.കടയ്ക്കൽ ക്യാമ്പിൽ സംഘടകരായ സി ദീപു, അജിത് കുമാർ, അനീഷ് എന്നിവർ പങ്കെടുത്തു.

കൊല്ലം ജില്ലയിലെ ചവറ, ചാത്തന്നൂർ, ചക്കുവള്ളി, ശൂരനാട്, മുട്ടറ, കടയ്ക്കൽ, അഞ്ചൽ, കൊല്ലം എന്നീ എട്ടിടങ്ങളിലായാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്. ഓരോ ക്യാമ്പിൽ നിന്നും 20 പേരെയാണ് പ്രാരംഭ ഘട്ടത്തിൽ തിരഞ്ഞെടുക്കുന്നത്. എ ട്ടിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നവരിൽ നിന്നും 30 പേരാണ് ഫൈനൽ റൗണ്ടിൽ സെലക്ഷൻ നേടുന്നത്.

error: Content is protected !!