Month: July 2023

കടയ്ക്കൽ ഫെസ്റ്റ് സംഘാടക സമിതി യോഗം നാളെ(13-07-2023)

വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും…ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ…

മില്‍മയുടെ വിപണനം വിദേശരാജ്യങ്ങളിലേക്കും: ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത് നെയ്യ്

മില്‍മയുടെ വിപണനം ഇനി വിദേശരാജ്യങ്ങളിലേക്കും. ആദ്യഘട്ടത്തില്‍ നെയ്യാണ് കയറ്റുമതി ചെയ്യുന്നത്. നെയ്യ് കയറ്റുമതിയുടെ ഔദ്യോഗികി ഉദ്ഘാടനം പത്തനംതിട്ട ഡയറിയില്‍ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ്…

കർക്കടക മാസ പൂജ: ശബരിമല നട 16ന് വൈകിട്ട് 5 മണിക്ക് തുറക്കും

കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി…

ലോക പ്രമേഹ സമ്മേളനം സമാപിച്ചു

ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറത്തിന്റെ ലോക പ്രമേഹ സമ്മേളനം സമാപിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു.മന്ത്രി വി ശിവൻകുട്ടി യങ് റിസർച്ചർ അവാർഡ് മാധുരിമ ബസുവിന് സമ്മാനിച്ചു. ഡോ. എബർഹാർഡ്‌ സ്റ്റാൻഡിൽ, ഡോ. മോഹനൻ നായർ, ഡോ. അരുൺ…

ആയൂരിലെ KSRTC SM ഓഫീസ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

KSRTC ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി SM ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ KSRTC യ്ക്ക് കൈമാറി തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി, സ്റ്റേഷൻ മാസ്റ്ററെ…

കൊല്ലത്ത്‌ പിഎസ്‌സിക്ക്‌ 6നില കെട്ടിടം

കേരള പബ്ലിക് സർവീസ് കമീഷൻ കൊല്ലം മേഖലാ, ജില്ലാ ഓഫീസുകൾക്കും ഓൺലൈൻ പരീക്ഷാകേന്ദ്രത്തിനുമായി നിർമിക്കുന്ന കെട്ടിടത്തിന്‌ 13ന്‌ വൈകിട്ട്‌ 4.30ന് മന്ത്രി കെ എൻ ബാലഗോപാൽ കല്ലിടും. പിഎസ്‌സി ചെയർമാൻ എം ആർ ബൈജു അധ്യക്ഷനാകും. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി,…

ചടയമംഗലം പഞ്ചായത്തിലെ 96 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി നൽകി.

പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനംചെയ്‌തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൈരളി…

മണക്കാട് നടന്ന വൻ മോഷണത്തിലെ പ്രതിയെ പൊലീസ് പിടികൂടി

നഗരഹൃദയത്തിലെ മണക്കാട് നടന്ന വൻ മോഷണത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നൂറോളം പവൻ സ്വർണ്ണമാണ് ഇവിടെ നിന്ന് മോഷണം പോയത്. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടിയത്. വള്ളക്കടവിൽ താമസിക്കുന്ന നെടുമങ്ങാട്…

വിവാഹ സൽക്കാരത്തിനിടെ സംഘർഷം; കടയിലേക്ക് കാറിടിച്ച് കയറ്റി, യുവാക്കൾ അറസ്റ്റില്‍ 

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ ഭീകര അന്തരീക്ഷമുണ്ടാക്കി.…

സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ സർക്കാർ

വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. പ്രവർത്തനങ്ങൾക്ക്…

error: Content is protected !!