
പേഴുംമൂട് യു.പി.എസിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനവും, അടുക്കള പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി. കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം നടത്തി. ചടയമംഗലം ഉപജില്ലാ ന്യൂ മീൽ ഓഫീസർ ഷാനവാസ് പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സൈഫുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്റ്റർ ഷീജ. വി. കെ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിതാദേവി, അഷറഫ്, ഫൈസൽ നിലമേൽ, ഹരി ശങ്കർ,അഭിരാമി,അഞ്ജന കൃഷ്ണൻ, അമൃത, ശാലു എന്നിവർ ആശംസകൾ നേർന്നു. ശോഭ എസ്. എൽ. നന്ദി രേഖപ്പെടുത്തി






.
