
മലയാളികളുടെ പ്രിയതാരമാണ് സിത്താര. കുടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ് താരമിപ്പോൾ. കര്‍ക്കിടകമാസ പൂജക്കായി നട തുറന്ന വേളയിലാണ് താരവും കുടുംബവും ദര്‍ശനം നടത്തിയത്.തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിൽ ശബരിമലയില്‍ ബുധനാഴ്ച കളഭാഭിഷേകം നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, ഇരുപത്തഞ്ച് കലശപൂജ, കലശാഭിഷേകം, പടിപൂജ എന്നിവയും നടന്നു.








