
വില്പനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 3.550 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.
അടൂർ പയ്യനല്ലൂർ മീനത്തേതിൽ വീട്ടിൽ സുമേഷ്(26), കൊല്ലം ജില്ലയിൽ ആനയടി ശൂരനാട് നോർത്ത് വിഷ്ണുഭവനത്തിൽ വിഷ്ണു(23) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് സംഘം പിടികൂടിയത്.ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് ഇവർ പിടിയിലായത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ എം. മഹേഷും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.





