
കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ നവീനതയുടെ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച പരിപാടിയായ കെ. ഡിസ്ക് യംഗ് ഇന്നവേഷൻ പ്രോഗ്രാമിന്റെ ഐഡിയ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റ ഉദ്‌ഘാടനം ചടയമംഗലം മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വച്ച് നിർവ്വഹിച്ചു.കേരളം നേരിടുന്ന വിവിധ പ്രശ്നനങ്ങൾക്ക് പരിഹാരമായി വിദ്യാർത്ഥികൾക്ക് തങ്ങളുടെ നൂതന ആശയങ്ങൾ പങ്കു വയ്ക്കാം.സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ ആശയങ്ങൾ സമർപ്പി ക്കാവുന്നതാണ്. കൃഷി, മൃഗസംരക്ഷണം, സാങ്കേതികവിദ്യ, ബിസിനസ്സ് മോഡൽ, ഇന്നോവേഷൻസ്,കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും തുടങ്ങിയ 22 വിഷയങ്ങളിൽ ആശയങ്ങൾ സമർപ്പിക്കാം. വിദ്യാർത്ഥികൾക്ക് yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാവുന്നതാണ്.

കാറ്റഗറി രണ്ട്, മൂന്ന് എന്നിവയിൽ വരുന്ന ആർട്സ് & സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്‌നിക് കോളേജുകൾ, മെഡിക്കൽ- നഴ്സിങ് കോളേജുകൾ,യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന മറ്റു സ്‌ഥാപനങ്ങൾ, ഗവേഷണ സ്‌ഥാപനങ്ങൾ തുടങ്ങിയ അക്കാദമിക വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലെ വിദ്യാർഥികൾക്കായുള്ള ഐഡിയ രജിസ്റ്ററേഷനാണ് ഇപ്പോൾ നടക്കുന്നത്.
സ്വന്തമായി ആശയങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് അവയും, അല്ലാത്തവർക്ക് കെ ഡിസ്ക് വിഭാവനം ചെയ്ത പ്രോബ്ലം ഷെൽഫിൽ നിന്ന് കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി അവയ്ക്ക് പരിഹരമാകുന്ന ആശയങ്ങളും സമർപ്പിക്കാം എന്നതാണ് വൈ ഐ പി 5.0 യുടെ പ്രേത്യേകത.





