ഡൽഹിയിൽ പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനങ്ങളും വിദ്യാർഥികളും പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ. എസ് എഫ് ഐ നേതൃത്വത്തിൽ കടയ്ക്കലിൽ നൈറ്റ്‌ മാർച്ച്‌ നടത്തി .

നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്ത മാർച്ച്‌ വിപ്ലവ സ്മാരകത്തിൽ നിന്നും ആരംഭിച്ച് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ സമാപിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു നേതൃത്വം നൽകി DYFI ബ്ലോക്ക് പ്രസിഡന്റ്‌ ഡോക്ടർ വി മിഥുൻ ബ്ലോക്ക് ട്രഷറർ ആർ ദീപു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാന വ്യാപകമായി എല്ലാ ഏരിയ കേന്ദ്രങ്ങളിലും ഇതുപോലുള്ള നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു.ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ് ഭൂഷൻ ശരൺ സിംഗ് രാജി വയ്ക്കുന്നതുവരെ സമരപരിപാടികൾ DYFI രാജ്യത്താകമാനം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

error: Content is protected !!