Month: June 2023

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതാത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍…

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് 2001-2004 പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് – ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം 2001-2004 പൂർവ വിദ്യാർത്ഥി സംഘടന പുന:സമാഗമവും, ഫാർമസി അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് മേധാവി Prof. ഡോക്ടർ ഷൈനി ഡൊമിനിക്ക്…

മാവേലിക്കരയിൽ പിതാവ് ആറു വയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്, സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38)പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല രാത്രി ഏഴരയോടെയാണ് സംഭവം,വീട്ടിനുള്ളിൽ വച്ച് കുഞ്ഞിനെ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാവ് കണ്ടത് നടക്കുന്ന കാഴ്ചയായിരുന്നു…

പാൽകുടിക്കുന്നതിനിടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു

തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ അജിത്ത്– ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം. രാത്രിയില്‍ പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചതാകമെന്നാണ് കരുതുന്നത്.

എ ടി എം കൗണ്ടറിലെ സി സി ടി വി ക്യാമറ മോഷ്ടിച്ചു അതിഥി തൊഴിലാളി അറസ്റ്റിൽ

എ ടി എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും, ഡി,വി,ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പിടികൂടി സഹേബ് ഗഞ്ചി ജില്ലയിൽ പൂർ വാർഡിൽ ബിഷ്‌ണു മണ്ഡൽ(33) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിന്…

കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു

കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു.കടയ്ക്കൽ ദർപ്പക്കാട് കുന്നിൽ താജുദീൻ മൗലവിയുടെ വീടിന് ചേർന്നുള്ള ആട്ടിൻ കൂട്ടിൽ ആണ് കഴിഞ്ഞ രാത്രിയിൽ 5 ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.വീട്ടുടമസ്ഥർ രാവിലെ കൂട്ടിൽ കയറുമ്പോൾ ആടുകൾ ചത്ത നിലയിലായിരുന്നു

ചിതറയിലെ ഊരുകളിൽ ഇനി പൂക്കാലം

ചിതറയിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ആദിവാസി ഊരുകളിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൂക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പി പ്രിജിത്ത് അധ്യക്ഷനായി. ഓണത്തിന് പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂവ് കൃഷിചെയ്ത് വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി. ശാസ്ത്രീയമായ…

വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു

വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു.അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടത്തിൽ പ്പെട്ടു തിരുവന്തപുരത്ത്‌ നിന്നും കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന…

കെ-മാറ്റ് 2023ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2023 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (സെക്ഷൻ II) വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ രണ്ടിനു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷക്ക്…

ഡോ.സുജാ കെ. കുന്നത്ത്  നിഷ്  എക്‌സിക്യൂട്ടീവ് ഡയറക്ടർ

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുജ കെ. കുന്നത്തിനെ സർക്കാർ നിയമിച്ചു. ഭിന്നശേഷി മേഖലയിൽ 24 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. സുജ, നിഷ്-ന്റെ ന്യൂറോ ഡെവലപ്മെന്റൽ സയൻസസ് വിഭാഗം മേധാവിയായും നിഷ്-ലെ കെയുഎച്ച്എസ്…