Month: June 2023

റോഡിൽ കാറുകളുടെ മത്സരയോട്ടം; പാലത്തിലിടിച്ച് കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി

പനമ്പിള്ളി ന​ഗറിൽ കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ച് കത്തിനശിച്ചു. മത്സരിച്ചുള്ള ഓട്ടത്തിനിടയലാണ് അപകടം. തൊടുപുഴ സ്വദേശികളുടെ വാഹനം ആണ് പാലത്തിൽ ഇടിച്ചത്. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് ഇവർക്ക് പരിക്കുകളൊന്നും ഉണ്ടായില്ല. ഇന്നലെ…

16 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടേയും കൊറിയർ എത്തിക്കും; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി

പുതിയ പദ്ധതികളിലൂടെ നഷ്ടത്തിന്റെ കണക്ക് പഴങ്കതയാക്കിക്കൊണ്ട് മുന്നോട്ടുകുതിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി എല്ലാ ജില്ലകളിലും വിജയകരമായി തന്നെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ മറ്റൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകായണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം ആണ് യാഥാർഥ്യമാകുന്നത്. നവീനവും…

തടിപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയിൽ തുളച്ചു കയറി; യുവാവ് രക്തം വാർന്ന് മരിച്ചു

തടിപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാർന്ന് മരിച്ചു. വെള്ളനാട് മാലിക്കോണം നികുഞ്ജ ഭവനിൽ രാധാകൃഷ്ണൻ (41) ആണ് മരിച്ചത് ജോലിയ്ക്കിടെ യന്ത്രത്തിന്റെ ഡിസ്ക് ബ്ലേഡ് പൊട്ടി രാധാകൃഷ്ണന്റെ തുടയിൽ തുളച്ചു കയറുകയായിരുന്നു.വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിന്റെ വീട്ടിൽ ജോലിയ്ക്കിടെ ബുധനാഴ്ച…

കൊല്ലം ജില്ലാതല പട്ടയമേള ജൂണ്‍ 16ന് ചിതറയില്‍ – സ്വാഗതസംഘം രൂപികരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കൊല്ലം ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 16ന് രാവിലെ 10.30ന് ബഹു. റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ബഹു.മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ബഹു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ…

പുനലൂർ ഇൻഡോർ സ്റ്റേഡിയം ഉദ്‌ഘാടനം ഇന്ന്‌

ചെമ്മന്തൂരിൽ നിർമാണം പൂർത്തിയായ ഇൻഡോർ സ്റ്റേഡിയം ബുധനാഴ്ച നാടിനു സമർപ്പിയ്ക്കും. വൈകിട്ട് 4.30ന് ചെമ്മന്തൂര്‍ കെ കൃഷ്ണപിള്ള സാംസ്‌കാരിക നിലയത്തില്‍ ചേരുന്ന യോഗം കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്യും. പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനാകും. പുനലൂർ ചെമ്മന്തൂർ മുൻസിപ്പൽ…

ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഇതുവരെ 561 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ…

തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പേരിടൽ ചടങ്ങ്

കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥയിൽ തിരുപ്പതി വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു വന്ന ഒരു ജോഡി സിംഹങ്ങളുടെ പേരിടൽ ചടങ്ങും, മൃഗങ്ങളെ സന്ദർശകർക്കു കാണുന്നതിനായി തുറന്ന സ്ഥലത്തേക്ക് വിടുന്ന ചടങ്ങും, ജൂൺ…

ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ 2023 ഏപ്രിൽ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1699 പേരും (വിജയശതമാനം 82.40), 2015 സ്കീമിൽ 155 വിദ്യാർഥികളും (വിജയശതമാനം 42.01) വിജയിച്ചു. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ 2023 ജൂലൈ…

DYFI കോട്ടപ്പുറം, മേവനക്കോണം യൂണിറ്റുകൾ പ്രതിഭ സംഗമം നടത്തി

DYFI കോട്ടപ്പുറം, മേവനക്കോണം യൂണിറ്റുകൾ പ്രതിഭ സംഗമം നടത്തി 13-06-2023 വൈകുന്നേരം 5 മണിക്ക് കോട്ടപ്പുറം ജംഗ്ഷനിൽ നടന്ന പ്രതിഭാ സംഗമം DYFI സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിവൈഎഫ്ഐ കോട്ടപ്പുറം യൂണിറ്റ് സെക്രട്ടറി ദിനേശ്…