Month: June 2023

സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാർ

ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്.സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി/എം.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തിപരിചയവും വേണം. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ എച്ച്ആർഡിയും, ഡാറ്റഫ്ലോയും നിർബന്ധമാണ്. പ്രായപരിധി 35 വയസ്. സൗദ്യ…

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്

കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂർണ പ്ലസ് മൊബൈൽ ആപ്. കുട്ടികളെ…

പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ…

കീം 2023: പുതിയ അപേക്ഷ സമർപ്പിക്കാൻ അവസരം

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി…

മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം

2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ 20…

വിദ്യാഭ്യാസ- കായിക രംഗത്ത് സുപ്രാധന ചുവടുവയ്പ്പുമായി ‘ഹെൽത്തി കിഡ്സ്’ പദ്ധതി

കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളിൽ പുത്തനുണവർവ് പകർന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ‘ഹെൽത്തി കിഡ്സ്’. ഈ അദ്ധ്യയന വര്‍ഷം മുതല്‍ ലോവര്‍ പ്രൈമറി തലത്തിൽ ഹെൽത്തി കിഡ്സിനെ സ്‌പോർട്‌സ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം പ്രൈമറി തലത്തിൽ കായികം പാഠ്യപദ്ധതിയിൽ…

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ ബഹു. റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആകെ 466 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കൊട്ടാരക്കര താലൂക്കില്‍ 200, കൊല്ലം 151, പുനലൂരില്‍ 52, പത്തനാപുരത്ത് 28, കുന്നത്തൂരില്‍ 16, കരുനാഗപ്പള്ളിയില്‍ 14…

കുറ്റിക്കാട് സി.പി.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന SPC യുടെ ആദ്യബാച്ച് പാസ്സിംഗ് ഔട്ട് പരേഡ്

കുറ്റിക്കാട് സി പി ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 16-06-2023 വെള്ളിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്‌കൂൾഗ്രൗണ്ടിൽ നടന്ന പരേഡിൽ മൃഗ സംരക്ഷണ, ക്ഷീര വികസന…

മങ്കാട് ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ ക്ഷീര കർഷക സഹകരണ മുന്നണി വൻഭൂരിപക്ഷത്തിൽ വിജയിച്ചു

ഇന്ന് നടന്ന മങ്കാട് ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ ക്ഷീര കർഷക സഹകരണ മുന്നണി സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു.സ്ഥാനാർഥികൾ.ആകെ 9 മണ്ഡലങ്ങളിലേയ്ക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ മണ്ഡലത്തിൽ നിന്നും അബ്ദുൾ ഷുക്കൂർ, ബഷീർ റാവുത്തർ, എ കമറുദീൻ, സാദിഖ് അലി, ശശികുമാർ…

കടയ്ക്കൽ പഞ്ചായത്ത്‌ കുറ്റിക്കാട് വാർഡിൽ ഡങ്കി പനി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്. കടയ്ക്കൽ പഞ്ചായത്ത്‌ കുറ്റിക്കാട് വാർഡിൽ ഡങ്കി പനി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.വാർഡിലെ 3 തൊഴിലുറപ്പ് സൈറ്റുകളിലും ബോധവൽക്കരണത്തിന്റെ ഭാഗമായി ക്ലാസുകൾ നടന്നു. JPHN രാജി ക്ലാസുകൾ എടുത്തു,JHI സീന റാണി, വാർഡ് മെമ്പർ,…