ആത്മഹത്യ ചെയ്യുമെന്ന് പോലീസിനും,ഭാര്യയ്ക്കും ഇമെയിൽ സന്ദേശമയച്ചയാളെ മാർത്താണ്ഡത്തിൽ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തുകാണി നിരപ്പ് റോഡ് ലക്ഷ്മി ഭവനിൽ ഹരിഹരൻ (50)ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് മധുരയിൽ താമസിക്കുന്ന ഭാര്യ നളിന ഇമെയിൽ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ലോഡ്ജ് മുറിയിൽ എത്തിയപ്പോഴാണ് ഹരിഹരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഹരിഹരൻ സ്വകാര്യ ബാങ്ക് ജീവനക്കാരനും, നളിന മധുരയിൽ ഉള്ള സ്വകാര്യ സ്കൂളിലെ അധ്യാപികയും ആണ്, ഇവരുടെ വീട് വാടകക്കെടുത്തയാൾ വീട് ഒഴിയാൻ തയ്യാറാകുന്നില്ല എന്ന് കാണിച്ച് ഹരിഹരൻ മാസങ്ങൾക്ക് മുൻപ് ജില്ലാ പോലീസ് മേധാവിക്കും, കളക്ടർക്കും പരാതി നൽകിയിരുന്നു, വീട് ഒഴിപ്പിച്ചു തരാതെ മൃതദേഹം കൈപ്പറ്റില്ലെന്ന് നളിനയും,ബന്ധുക്കളും പോലീസിനെ അറിയിക്കുകയും,തുടർന്ന് പത്തുകാണിയിലെ വീടിനുമുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു.